Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓടുന്ന കാറിന് തീപിടിച്ചു
text_fieldsbookmark_border
തൃക്കരിപ്പൂർ ചൊവ്വേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് അണച്ച നിലയിൽ
തൃക്കരിപ്പൂർ: ചൊവ്വേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇത് ശ്രദ്ധയിൽപെട്ട ഉടനെ ഡ്രൈവർ ഇറങ്ങിയതിനാൽ അപകടമൊഴിവായി. കാർ നിരങ്ങി സമീപത്തെ വൈദ്യുതി തൂണിൽ ഉരസിയാണ് നിന്നത്. കുണിയൻ സ്വദേശി സന്തോഷിെൻറ മാരുതി 800 കാറിനാണ് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ വെള്ളവും സമീപത്തെ പെട്രോൾ പമ്പിലെ അഗ്നിശമന ഉപകരണവും ഉപയോഗിച്ച് തീകെടുത്തി. തൃക്കരിപ്പൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ കെ.എം. ശ്രീനാഥെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Next Story

