Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightഅവാര്‍ഡ് തിളക്കത്തില്‍...

അവാര്‍ഡ് തിളക്കത്തില്‍ തൃക്കരിപ്പൂര്‍

text_fields
bookmark_border
അവാര്‍ഡ് തിളക്കത്തില്‍ തൃക്കരിപ്പൂര്‍
cancel

തൃക്കരിപ്പൂർ: ജില്ലയില്‍ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തൃക്കരിപ്പൂരിന്. 2024-25 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഈ അംഗീകാരം.

ഈ കാലയളവില്‍ പദ്ധതി ചെലവിലും നികുതി പിരിവിലും നൂറുശതമാനം പൂര്‍ത്തിയാക്കുകയും വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നടത്തി. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം ലഭിച്ചത്. കൂടാതെ പച്ചതുരുത്തിന് സംസ്ഥാന പുരസ്‌കാരം നേടാനായി.

ശുചിത്വമേഖല, ആരോഗ്യ മേഖല, എന്നിവയിലെ പ്രവര്‍ത്തനം, സര്‍ക്കാര്‍ ഫണ്ടുകള്‍, തനതു ഫണ്ടുകള്‍ എന്നിവക്കപ്പുറം മറ്റു ഫണ്ടുകള്‍ സ്വരൂപിച്ച് അര്‍ഹരായവര്‍ക്ക് ക്ഷേമ പ്രവര്‍ത്തനം നടത്തിയതും ഈ അംഗീകാരത്തിന് കാരണമായി. കണ്ണൂർ ആന്തൂരിൽ തദ്ദേശ ദിനാഘോഷ പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുളള അവാര്‍ഡ് ഏറ്റുവാങ്ങും.

ജില്ലകളില്‍ സ്വരാജ് ട്രോഫി നേടുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തിന് 20 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 10 ലക്ഷം രൂപയും നല്‍കും. അധികാര വികേന്ദ്രീകരണത്തിലും വികേന്ദ്രീകൃതാസൂത്രണത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ആദരിക്കാന്‍ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swaraj TrophythrikaripurKasargod
News Summary - Swaraj Trophy for Thrikaripur Grama Panchayat
Next Story