Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightതൃക്കരിപ്പൂരിന്...

തൃക്കരിപ്പൂരിന് മോഹനമായി സത്രിയ നൃത്താവതരണം

text_fields
bookmark_border
സ​ത്രി​യ നൃ​ത്തം
cancel
camera_alt

ഡോ. ​അ​ന്വേ​ഷ മ​ഹ​ന്ത സ​ത്രി​യ നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്നു

തൃ​ക്ക​രി​പ്പൂ​ർ: അ​സ​മി​ലെ വൈ​ഷ്ണ​വ സ​ത്ര​ങ്ങ​ളി​ൽ പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​ത്രി​യ നൃ​ത്തം തൃ​ക്ക​രി​പ്പൂ​ർ ത​ലി​ച്ചാ​ലം താ​ര​ക​ത്തി​ൽ അ​ര​ങ്ങേ​റി. പ്ര​സി​ദ്ധ സ​ത്രി​യ ക​ലാ​കാ​രി ഡോ. ​അ​ന്വേ​ഷ മ​ഹ​ന്ത​യാ​ണ് പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ത്തി​ൽ സ​ത്രി​യ നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്.

ഭാ​ഗ​വ​ത​ത്തി​ലേ​യും മ​ഹാ​ഭാ​ര​ത​ത്തി​ലേ​യും ശ്രീ​കൃ​ഷ്ണ ലീ​ല​ക​ളെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച ഈ​ര​ടി​ക​ളെ നാ​ട്യ​ശാ​സ്ത്ര​ത്തി​ലേ​യും അ​ഭി​ന​യ ദ​ർ​പ്പ​ണ​ത്തി​ന്റെ​യും നൃ​ത്ത​സി​ദ്ധാ​ന്ത​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ത്ത​താ​ണ് സ​ത്രി​യ നൃ​ത്ത​മെ​ന്ന് ഡോ. ​അ​ന്വേ​ഷ ആ​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

വൈ​ഷ്ണ​വ സ​ത്ര​ങ്ങ​ളി​ലെ ബ്ര​ഹ്മ​ചാ​രി സ​മൂ​ഹ​വും കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന സ​ന്യാ​സി​വ​ര്യ​ന്മാ​രു​മാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ച​ത്. ജാ​തി​മ​ത ചി​ന്ത​ക​ളെ​യും വ​ർ​ണ​സ​ങ്ക​ൽ​പ​ങ്ങ​ളെ​യും എ​തി​ർ​ത്ത് നി​ല​കൊ​ണ്ട​താ​ണ് ശ്രീ​മ​ദ് ശ​ങ്ക​ർ ദേ​വ​ന് അ​സ​മി​ൽ ഇ​ത്ര​യ​ധി​കം പി​ന്തു​ണ ഉ​ണ്ടാ​യ​തെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സ​ത്രി​യ സോ​ദ്ദാ​ഹ​ര​ണ ക്ലാ​സും ഉ​ണ്ടാ​യി​രു​ന്നു. മു​ഖാ​മു​ഖ​ത്തി​ലും ച​ർ​ച്ച​യി​ലും കെ.​പി. ശ്രീ​ധ​ര​ൻ, എ.​യു. ബാ​ല​കൃ​ഷ്ണ​ൻ, ക​ഥ​ക​ളി ആ​ശാ​ൻ ടി.​ടി. കൃ​ഷ്ണ​ൻ, അ​ഡ്വ. പി.​വി. ഹ​രീ​ഷ്, ഡോ. ​അ​നി​ല, ശ​ര​ണ്യ ലാ​സ്യ, സം​ഗീ​ത് ഭാ​സ്ക​ർ, ഉ​മാ​ദേ​വി, സി. ​വി​ജ​യ​ൻ, കെ. ​സു​രേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ൾ​ചർ മാ​സ്റ്റേ​ഴ്​​സ് പു​ര​സ്കാ​രം ഐ.​സി.​സി.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​വി. ജ​യ​രാ​ജ​ൻ ഡോ. ​അ​ന്വേ​ഷ മ​ഹ​ന്ത​ക്ക് സ​മ്മാ​നി​ച്ചു. അ​ന്ന​പൂ​ർ​ണ ര​വീ​ന്ദ്ര​ൻ ന​ർ​ത്ത​കി​യെ പ​രി​ച​യപ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsDance Performance
News Summary - Sattriya dance performance enchanted Thrikaripur
Next Story