Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightരിഫ്ഹത്ത് ബാംഗ്ലൂർ...

രിഫ്ഹത്ത് ബാംഗ്ലൂർ എച്ച്.എ.എൽ ടീമിൽ

text_fields
bookmark_border
രിഫ്ഹത്ത് ബാംഗ്ലൂർ എച്ച്.എ.എൽ ടീമിൽ
cancel
camera_alt

രിഫ്ഹത്ത്

തൃക്കരിപ്പൂർ: ദക്ഷിണേന്ത്യയിലെ ഗ്ലാമർ ടീമുകളിൽ ഒന്നായ ബംഗളൂരു എച്ച്.എ.എൽ എഫ്.സിക്ക് വേണ്ടി എടച്ചാക്കൈ സ്വദേശി രിഫ്ഹത്ത് റംസാൻ ബൂട്ടണിയും. മൂന്നുദിവസമായി ബംഗളൂരുവിൽ നടന്ന ട്രയൽസിലാണ് രിഫ്ഹത്ത് ക്ലബിൽ ഇടം നേടിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരത്തോളം പേരാണ് ട്രയൽസിൽ പങ്കെടുത്തത്.

തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമിയിലൂടെയാണ് ഈ യുവാവ് പ്രതിഭ മിനുക്കിയത്. ഹരിയാനയിൽ നടന്ന സ്​റ്റുഡൻഡ് ഒളിമ്പിക് ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യൻമാരായ കേരള ടീം അംഗമായിരുന്നു. അഹമദ് റാഷിദി​െൻറയും മഹ്റൂഫി​െൻറയും ശിക്ഷണത്തിൽ പരിശീലനം നേടി.

മുന്നേറ്റനിരയിലും മധ്യനിരയിലും മികവ് പുലർത്തുന്ന യുവാവ് ജില്ല ലീഗ് ബി ഡിവിഷൻ, എ ഡിവിഷൻ എന്നിവയിൽ ചാമ്പ്യന്മാരായ ടി.എഫ്.എയുടെ ഭാഗമായിരുന്നു. പയ്യന്നൂർ കോളജ് വിദ്യാർഥിയാണ്. റംസാൻ അഹമ്മദി​െൻറയും സാജിദയുടെയും മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RifhatHAL Bangalore team
News Summary - Rifhat in the HAL Bangalore team
Next Story