തൃക്കരിപ്പൂർ: ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പെട്രോൾ ബങ്ക് ജീവനക്കാരൻ റിമാൻഡിൽ. മീലിയാട്ട് സ്വദേശി സുധി എന്ന സുബിനെ (25)യാണ് ചന്തേര പൊലീസ് അറസ്റ്റ്ചെയ്തത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ അബ്ദുൽ ഖാദറി(37)നെയും അറസ്റ്റ്ചെയ്തു.
പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പീഡനവിവരം പൊലീസിലും ചൈൽഡ് ലൈനിലും അറിയിച്ചത്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഹൊസ്ദുർഗ് ജെ.എഫ്.സി.എം കോടതി പ്രതികളെ റിമാൻഡ് ചെയ്തു.