Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_right'പമ്പരക്കാട' തീരക്കടൽ...

'പമ്പരക്കാട' തീരക്കടൽ വിട്ട് വീണ്ടും ചതുപ്പിലെത്തി

text_fields
bookmark_border
pamparakkada
cancel
camera_alt

കുണിയൻ ചതുപ്പിൽ കാണപ്പെട്ട പമ്പരക്കാട. അഭിലാഷ് പത്മനാഭൻ പകർത്തിയ ചിത്രം

തൃക്കരിപ്പൂർ: വടക്കേ അമേരിക്കയിലെ തണുത്തുറഞ്ഞ മേഖലകളിലും യൂറേഷ്യൻ ഭൂഖണ്ഡത്തിലും കടലോരത്ത് കണ്ടുവരുന്ന ദേശാടന പറവയെ കേരളത്തിൽ വീണ്ടും ചതുപ്പിൽ കണ്ടെത്തി. കുണിയൻ ചതുപ്പിൽ തൃക്കരിപ്പൂർ പൂച്ചോലിലെ ഫോട്ടോഗ്രാഫർ അഭിലാഷ് പത്മനാഭനാണ് ഇതിനെ നിരീക്ഷിച്ചത്.

'റെഡ് നെക്ഡ് ഫലറോപ്' എന്ന ഈ പക്ഷിക്ക് 'പമ്പരക്കാട' എന്നാണ് കേരളത്തിലെ വിളിപ്പേര്. പമ്പരംപോലെ കറങ്ങുന്ന സ്വഭാവമുണ്ട്. ഉഷ്ണമേഖല പ്രദേശങ്ങളിലെ കടൽതീരങ്ങൾ തേടി കടൽ വഴിയാണ് ഇവയുടെ ദേശാടനം. അറബിക്കടലിനു മുകളിലൂടെ ആറായിരത്തോളം കിലോമീറ്റർ പറന്നാണ് ഇവ കേരളത്തിലെത്തുന്നത്‌. ഇടക്ക് ജലോപരിതലത്തിൽ വിശ്രമിക്കുന്നു. സ്വദേശത്തെ മഞ്ഞുകാലം മുഴുവൻ ഈ പക്ഷികൾ ദേശാടനത്തിനായി ഉപയോഗിക്കുന്നു.

തീരദേശം വിട്ട് മറ്റെങ്ങും റെഡ് ഫലറോപ് കണപ്പെടാറില്ലെന്ന് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട വിഖ്യാത പോർട്ടൽ 'ഇബേർഡ്' രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഇടനാടൻ, മലനാടൻ ചതുപ്പുകളിൽ ഇവ കാണപ്പെടുന്നത്. 2012ൽ കൊല്ലം നീണ്ടകരയിലും 2014ൽ വലിയഴീക്കലിലും കടലോരത്ത് ഇവയെ കണ്ടിട്ടുണ്ട്. പിന്നീട് കണ്ണൂർ പഴയങ്ങാടി ഏഴോം കൈപ്പാടിൽ പക്ഷികൾ എത്തിച്ചേർന്നു. ഈ വർഷവും കടലോരം വിട്ട് കുണിയൻ ചതുപ്പിൽ എത്തിയിരിക്കുകയാണ്. പ്രജനനകാലത്ത് ചുവപ്പണിയുന്ന, പെൺപക്ഷിക്ക് ചന്തം കൂടും. വെള്ളക്കവിളുകളും കറുത്ത തൊപ്പിപോലുള്ള തലയും. മറ്റു സമയങ്ങളിൽ വെളുപ്പും ചാരയും കറുപ്പും കലർന്ന നിറമാണ്. ഈ കുടുംബത്തിൽ വലുപ്പക്കൂടുതൽ ചുവപ്പ് കഴുത്തൻ ഫലറോപ്പിനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swamp land
News Summary - Pamparakkaada swamp again
Next Story