Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് പി.ജി: രണ്ടാം റാങ്ക് തിളക്കത്തിൽ സഅദ സുലൈമാൻ

text_fields
bookmark_border
നീറ്റ് പി.ജി: രണ്ടാം റാങ്ക് തിളക്കത്തിൽ സഅദ സുലൈമാൻ
cancel
camera_alt

ഡോ. സഅദ സുലൈമാൻ

Listen to this Article

ദുബൈ: ഓൾ ഇന്ത്യ നീറ്റ് പി.ജി പരീക്ഷയിൽ (എം.ഡി.എസ്) പ്രവാസ ലോകത്ത് റാങ്ക് തിളക്കം. ഷാർജയിൽ താമസിക്കുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഡോ. സഅദ സുലൈമാനാണ് രണ്ടാം റാങ്ക് നേടിയത്. എയിംസ് എൻട്രൻസിൽ 35ാം റാങ്കും എയിംസ് ഒ.ബി.സിയിൽ പത്താം റാങ്കും സ്വന്തമാക്കി. രണ്ടര വയസ്സുകാരിയുടെ മാതാവാണ്.

2018ൽ പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ് ബി.ഡി.എസ് പൂർത്തിയാക്കിയത്. നേരത്തെ ദുബൈയിലായിരുന്ന ഇവർ കഴിഞ്ഞ വർഷം പഠനത്തിനായി നാട്ടിൽ പോയിരുന്നു. ഈ മാസം ആദ്യം നടന്ന പരീക്ഷക്ക് ശേഷം വീണ്ടും ദുബൈയിൽ ഭർത്താവും എജുൈഗ്ലഡർ ജനറൽ മാനേജറുമായ ടി.സി. അഹമ്മദലിയുടെ അടുക്കലേക്ക് മടങ്ങിയെത്തിയപ്പോഴാണ് റാങ്കിന്‍റെ സന്തോഷവും എത്തുന്നത്. നാട്ടിൽ വിവിധ ആശുപത്രികളിൽ പ്രാക്ടിസ് ചെയ്തിരുന്നു.

പരീക്ഷ അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്നും എയിംസിലോ മറ്റ് ഏതെങ്കിലും മികച്ച സ്ഥാപനത്തിലോ തുടർ പഠനം നടത്തണമെന്നാണ് ആഗ്രഹമെന്നും സഅദ പറയുന്നു. വി.പി.എം. സുലൈമാൻ-റാബിയ ദമ്പതികളുടെ മകളാണ്. മകൾ: അർവാ അഹ്മദ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NEET PG: Sada Su Laiman in second place
Next Story