Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightദേശീയ ബീച്ച് ഫുട്ബാൾ:...

ദേശീയ ബീച്ച് ഫുട്ബാൾ: കേരളത്തിന്റെ കിരീടം കാസർകോടിന്റെ ചിറകിൽ

text_fields
bookmark_border
ദേശീയ ബീച്ച് ഫുട്ബാൾ: കേരളത്തിന്റെ കിരീടം കാസർകോടിന്റെ ചിറകിൽ
cancel
camera_alt

 ദേ​ശീ​യ ബീ​ച്ച് ഫു​ട്ബാ​ൾ കി​രീ​ടം ചൂ​ടി​യ കേ​ര​ള ടീം

തൃ​ക്ക​രി​പ്പൂ​ർ: ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ബീ​ച്ച് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ളം കി​രീ​ടം ചൂ​ടി​യ​ത് കാ​സ​ർ​കോ​ടി​ന്റെ ചി​റ​കി​ൽ. ടീ​മി​ന്റെ പ​രി​ശീ​ല​ക​നും മാ​നേ​ജ​റും12 അം​ഗ ടീ​മി​ലെ ആ​റ് ക​ളി​ക്കാരും​ ജി​ല്ല​യി​ൽ നി​ന്നാ​ണ്. സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബാ​ൾ ട്രോ​ഫി നേ​ടി​യ ടീ​മി​ന്റെ പ​രി​ശീ​ല​ക​ൻ ഷ​സി​ൻ ച​ന്ദ്ര​നാ​ണ് ഇ​ക്കു​റി ദേ​ശീ​യ നേ​ട്ട​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ പി​ടി​ച്ചു​യ​ർ​ത്തി​യ​ത്.

മാ​നേ​ജ​ർ സി​ദ്ദീ​ഖ് ച​ക്ക​ര, ക​ളി​ക്കാ​രാ​യ കെ. ​ക​മാ​ലു​ദ്ദീ​ൻ, യു. ​സു​ഹൈ​ൽ, ജി​ക്‌​സ​ൺ, കെ.​എം.​സി. ഷാ​ഹി​ദ്, ടി.​കെ.​ബി. മു​ഹ്സീ​ർ, ശ​ഹാ​സ് റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് കി​രീ​ട നേ​ട്ടം സ​മ്മാ​നി​ച്ച​ത്. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രെ 6-5 ന്‍റെ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ കേ​ര​ള​ത്തി​ന്റെ മ​ധു​ര പ്ര​തി​കാ​രം കൂ​ടി​യാ​യി ഫൈ​ന​ലി​ലെ 13 - 4 ഈ ​വി​ജ​യം.പ​ഞ്ചാ​ബി​ന്‍റെ കാ​യി​ക ശേ​ഷി​യും പ​രു​ക്ക​ൻ അ​ട​വു​ക​ളും മ​റി​ക​ട​ന്നാ​ണ് കേ​ര​ളം ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്.

സെ​മി​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ 11- 9ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം മു​ന്നേ​റി​യ​ത്. ക്വാ​ർ​ട്ട​റി​ൽ ല​ക്ഷ​ദ്വീ​പി​നെ തോ​ൽ​പി​ച്ച കേ​ര​ളം ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​രം ഒ​ഴി​കെ മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ബീ​ച്ച് സോ​ക്ക​ർ ന​ട​ക്കു​ന്ന​ത്. ബീ​ച്ച് സോ​ക്ക​ർ ലോ​ക​ക​പ്പ് ദു​ബൈ​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsnational beach footballKerala News
News Summary - National Beach Football-Keralas crown in the wings of Kasaragod
Next Story