Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightദേശീയ ബീച്ച് ഫുട്ബാൾ...

ദേശീയ ബീച്ച് ഫുട്ബാൾ ചാമ്പ്യന്മാരായ കേരള ടീമിന് ഉജ്ജ്വല വരവേൽപ്

text_fields
bookmark_border
national beach football
cancel
camera_alt

ദേ​ശീ​യ ബീ​ച്ച് ഫു​ട്ബാ​ൾ കി​രീ​ടം ചൂ​ടി​യ കേ​ര​ള ടീ​മി​ന് ഡി.​എ​ഫ്.​എ ന​ൽ​കി​യ സ്വീ​ക​ര​ണം

തൃ​ക്ക​രി​പ്പൂ​ർ: ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന പ്ര​ഥ​മ ദേ​ശീ​യ ബീ​ച്ച് ഫു​ട്ബാ​ൾ ചാ​മ്പ്യ​ന്മാ​രാ​യി തി​രി​ച്ചെ​ത്തി​യ കേ​ര​ള ടീ​മി​ലെ ജി​ല്ല​യി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കും കോ​ച്ചി​നും മാ​നേ​ജ​ർ​ക്കും പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജ​ൻ കെ. ​എ​ടാ​ട്ടു​മ്മ​ൽ, മെം​ബ​ർ കെ.​കെ. സൈ​നു​ദ്ദീ​ൻ, യു.​സി. മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​ന്തോ​ഷ് ട്രോ​ഫി താ​രം ഇ.​കെ. റി​സ്‌​വാ​ൻ അ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. കോ​ച്ചും മാ​നേ​ജ​രും ഉ​ൾ​​െപ്പ​ടെ ആ​റ് ക​ളി​ക്കാ​രാ​ണ് ജി​ല്ല​യി​ൽ നി​ന്നു​ള്ള​ത്. സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബാ​ൾ ട്രോ​ഫി നേ​ടി​യ ടീ​മി​ന്റെ പ​രി​ശീ​ല​ക​ൻ ഷ​സി​ൻ ച​ന്ദ്ര​നാ​ണ് ഇ​ക്കു​റി ദേ​ശീ​യ നേ​ട്ട​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ പി​ടി​ച്ചു​യ​ർ​ത്തി​യ​ത്.

മാ​നേ​ജ​ർ സി​ദ്ദീ​ഖ് ച​ക്ക​ര, കോ​ഓ​ഡി​നേ​റ്റ​ർ ശ​രീ​ഫ് മാ​ടാ​പ്രം, ക​ളി​ക്കാ​രാ​യ കെ. ​ക​മാ​ലു​ദ്ദീ​ൻ, യു. ​സു​ഹൈ​ൽ, ജി​ക്‌​സ​ൺ, കെ.​എം.​സി. ഷാ​ഹി​ദ്, ടി.​കെ.​ബി. മു​ഹ്സീ​ർ, ശ​ഹാ​സ് റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് കി​രീ​ട നേ​ട്ട​ത്തി​ൽ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national beach football
News Summary - national beach football champions-Kerala team welcomed
Next Story