Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightഅറബ് അക്ഷരവടിവിൽ നജില...

അറബ് അക്ഷരവടിവിൽ നജില നാസർ

text_fields
bookmark_border
najila nazar
cancel
camera_alt

നജില

തൃക്കരിപ്പൂർ: വലിയപറമ്പ ബീച്ചാരക്കടവിലെ നജില നാസർ അക്ഷരങ്ങളിൽ കൈവെക്കുമ്പോൾ അവയത്രയും ദൃശ്യാനുഭൂതി പകരുന്ന ചിത്രങ്ങളായി മാറും. ഭാഷ അറബി ആയാലും ഇംഗ്ലീഷ് ആയാലും നജിലയുടെ കൈവഴക്കത്തിൽ അവ മനോഹര സൃഷ്​ടികളാവുകയാണ്.

അറബി ഭാഷ മാത്രമാണ് പൊതുവെ കാലിഗ്രഫിക്ക് വിഷയീഭവിക്കുന്നത്. എഴുത്തിനുപുറമേ തുണിയിലുള്ള അലങ്കാര തയ്യിലും ഫാബ്രിക് പെയിൻറിങ്ങും നജിലക്ക് പ്രിയപ്പെട്ടവയാണ്. കോവിഡ് അടച്ചിടലിൽ വീട്ടിൽ തളച്ചിടപ്പെട്ടപ്പോൾ യു ട്യൂബി‍െൻറ സഹായത്താലാണ് മിടുക്കി ഈ കല സ്വായത്തമാക്കിയത്.

പടന്നകടപ്പുറം ഗവ. ഹയർസെക്കൻററി സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ നജില സി. അബ്​ദുൽ നാസറി‍െൻറയും പി. ആബിദയുടെയും മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic Calligraphynajila nazar
News Summary - najila nazar with her arabic calligraphy
Next Story