Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightമിർസാൻ മുഹമ്മദ് സബ്...

മിർസാൻ മുഹമ്മദ് സബ് ജൂനിയർ ഇന്ത്യൻ ക്യാമ്പിൽ

text_fields
bookmark_border
മിർസാൻ മുഹമ്മദ് സബ് ജൂനിയർ ഇന്ത്യൻ ക്യാമ്പിൽ
cancel
camera_alt

മി​ർ​സാ​ൻ മു​ഹ​മ്മ​ദ്

തൃ​ക്ക​രി​പ്പൂ​ർ: ഈ ​മാ​സം 24ന് ​ശ്രീ​ന​ഗ​റി​ൽ ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ സ​ബ്ജൂ​നി​യ​ർ ടീം (​അ​ണ്ട​ർ16 ) ക്യാ​മ്പി​ലേ​ക്ക് തൃ​ക്ക​രി​പ്പൂ​രി​ലെ മി​ർ​സാ​ൻ മു​ഹ​മ്മ​ദ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന സ​ബ്ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് ജേ​താ​ക്ക​ളാ​യ കാ​സ​ർ​കോ​ട് ജി​ല്ല​ക്കു​വേ​ണ്ടി ബാ​റി​ന് കീ​ഴി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പിം​ഗ് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ക്യാ​മ്പി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്.

അ​ൽ ഹു​ദ ബീ​രി​ച്ചേ​രി, തൃ​ക്ക​രി​പ്പൂ​ർ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി, ഡി.​എ​ച്ച് ഗോ​ൾ കീ​പ്പിം​ഗ് അ​ക്കാ​ദ​മി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സ​ബ് ജൂ​നി​യ​ർ ടീം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മി​ർ​സാ​ൻ ഫു​ട്ബാ​ളി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ജി.​വി.​രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ ആ​യി​രു​ന്ന മി​ർ​സാ​ൻ ഇ​പ്പോ​ൾ തൃ​ക്ക​രി​പ്പൂ​ർ പ​ട്ടേ​ല​ർ സ്മാ​ര​ക വി. ​എ​ച്ച്. എ​സ്‌ ഹൈ​സ്കൂ​ളി​ൽ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. ബീ​രി​ച്ചേ​രി​യി​ലെ വി.​പി.​യു മു​ഹ​മ്മ​ദ്-​എ​ൻ.​കെ.​പി.​ഫ​ർ​സാ​ന ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഫു​ട്ബാ​ൾ താ​ര​ങ്ങ​ളാ​യ മി​ൻ​ഹ​ജ് മു​ഹ​മ്മ​ദ്, ഹം​സ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല ടീ​മി​ന്റെ വൈ​സ് ക്യാ​പ്റ്റ​ൻ ആ​യി​രു​ന്നു.

ജി​ല്ല​ക്കും ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​മി​ടു​ക്ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian campMirzan Muhammadsub-junior
News Summary - Mirzan Muhammad sub-junior in the Indian camp
Next Story