മീഡിയവൺ വിലക്ക്: സ്കൂൾ സ്റ്റുഡിയോയിൽ പ്രതിഷേധ വാർത്ത വായനയുമായി വിദ്യാർഥികൾ
text_fieldsതൃക്കരിപ്പൂർ മുജമ്മഉ സീനിയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ മീഡിയവൺ ന്യൂസ് റൂം
തൃക്കരിപ്പൂർ: മീഡിയവൺ ചാനലിൻെറ സംപ്രേഷണ വിലക്കിനെതിരെ സ്കൂളിൽ ന്യൂസ് സ്റ്റുഡിയോ ഒരുക്കി വേറിട്ട പ്രതിഷേധം. തൃക്കരിപ്പൂർ മുജമ്മഉ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളാണ് അവരുടെ സ്കൂളിൽ മീഡിയവൺ ഫ്ലോർ ഒരുക്കി വാർത്ത അവതരിപ്പിച്ചത്.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയെന്ന് പറയുന്ന വിലക്കിൻെറ കാരണം ചാനൽ മാനേജ്മെന്റിനെ ഇതുവരെയും ബോധ്യപ്പെടുത്തിയിട്ടില്ല. ഇത് മറ്റു മാധ്യമങ്ങളെയും ഭീതിയിലാക്കി വരുതിയിൽ നിർത്താനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കർണാടകയിലെ ഹിജാബ് വിലക്ക് ഭരണഘടന അനുശാസിക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും വിദ്യാർഥികൾ പറയുന്നു.
പത്താം ക്ലാസ് വിദ്യാർഥികളായ ആഖിൽ, സവാദ് എന്നിവരാണ് മലയാളം, ഇംഗ്ലീഷ് വാർത്തകൾ അവതരിപ്പിച്ചത്.

