ഈജിപ്തിലെ അൽഅസ്ഹർ വാഴ്സിറ്റിയിൽ മലയാളിക്ക് ഒന്നാംറാങ്ക്
text_fieldsഹാഫിദ്
ഹബീബുല്ല
തൃക്കരിപ്പൂർ: ദേശാന്തര തലത്തിൽ ഇസ്ലാമിക പഠനത്തിന്റെ ഈറ്റില്ലമായ ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പരീക്ഷയിൽ തൃക്കരിപ്പൂർ സ്വദേശിക്ക് ഒന്നാം റാങ്ക്.
മണിയനോടിയിലെ ഹാഫിദ് ഹബീബുല്ല അൽ അസ്നവി അൽ അസ്ഹരിയാണ് ഇസ്ലാമിക് സയൻസിൽ(ഹദീസ് വിഭാഗം) ഒന്നാം റാങ്ക് നേടിയത്. അൽ അസ്ഹറിൽ പി.ജിയിൽ ഒന്നാംറാങ്ക് നേടുന്ന ആദ്യ മലയാളി കൂടിയാണ് ഹബീബുല്ല.
തൃക്കരിപ്പൂർ മുജമ്മഉൽ ഇസ്ലാമിയിൽ 11 വർഷത്തെ പഠനത്തിന് ശേഷമാണ് അദ്ദേഹം ഈജിപ്തിലേക്ക് യാത്രയായത്. ദർസ് പഠനവേളയിൽതന്നെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്നു.
അതിനിടയിൽ തന്നെ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പിതാവ് സ്വാലിഹ് സഅദിയും ഗുരുനാഥൻ ത്വയ്യിബുൽ ബുഖാരി തങ്ങളുമാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് ഹബീബുല്ല പറയുന്നു.

