ഓൺലൈൻ ഗണിത സല്ലാപവുമായി കാർത്തിക്
text_fieldsതൃക്കരിപ്പൂർ: ഗണിതച്ചെപ്പിലെ സൂത്രവിദ്യകളുമായി ആറാം ക്ലാസുകാരൻ കാർത്തിക് വിസ്മയം തീർക്കുന്നു. അന്നൂർ യു.പി സ്കൂളിൽ പഠിക്കുന്ന കാർത്തിക് ഒന്നാം ക്ലാസ് മുതൽ തന്നെ സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലുമായി ഇതിനകം തന്നെ 246 ലേറെ ഗണിത ക്ലാസുകൾ കൈകാര്യം ചെയ്തുകഴിഞ്ഞു. മാവിലാക്കടപ്പുറം ഗവ.എൽ.പി സ്കൂൾ ഗണിത ക്ലബ് ഓൺ ലൈൻ ഉദ്ഘാടനത്തിെൻറ ഭാഗമായി കാർത്തിക് നടത്തിയ ഗണിത സല്ലാപം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവമായി.
നാലക്ക സംഖ്യകളുടെ ഗുണനക്രിയകളടക്കം ചെയ്ത് ഉത്തരം പറയാൻ കാർത്തിക് എടുത്തത് ചോദ്യം പറഞ്ഞുതീരാനുള്ള സമയം. നൂറുവർഷം മുമ്പുള്ളതും അടുത്ത നൂറുവർഷത്തിനുള്ളിലുള്ളതുമായ തീയതികൾ പറഞ്ഞാൽ ഉടൻ തന്നെ അത് ഏത് ദിവസമാണെന്ന് കാർത്തിക് പറയും.തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സ്മിതയാണ് മാതാവ്. മേഘ്ന ഏക സഹോദരിയാണ്.
മാവിലാ കടപ്പുറത്തെ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഖ്യാ ചാർട്ട്, ജ്യാമിതീയ ചാർട്ട്, പഠനോപകരണങ്ങൾ എന്നിവയുടെ നിർമാണ മത്സരവും പ്രദർശനവും ചെറുവത്തൂർ ബി.പി.സി വി.എസ്. ബിജുരാജ് ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞബ്ദുല്ല മുഖ്യാതിഥിയായി. എ.ജി. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടി. മുഹമ്മദ് റഫീഖ്, എം. രാജേഷ്, കെ.സുരേശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

