കനത്ത മഴയിൽ വീടുകൾ തകർന്നു
text_fieldsതൃക്കരിപ്പൂർ തലിച്ചാലത്ത് തെങ്ങുവീണ് തകർന്ന വീട് വില്ലേജ് അധികൃതരടങ്ങുന്ന സംഘം സന്ദർശിക്കുന്നു
തൃക്കരിപ്പൂർ: കാറ്റിലും മഴയിലും വീടുകൾ തകർന്നു. താലിച്ചാലം, ചെറുകാനം എന്നിവിടങ്ങളിലാണ് സംഭവങ്ങൾ. ഇളമ്പച്ചി തലിച്ചാലത്ത് കൊയക്കീൽ മഹമൂദിെൻറ വീടിെൻറ അടുക്കള ഭാഗം തെങ്ങുവീണ് തകർന്നു. ചെറുകാനത്തെ പി.വി. സജിതയുടെ വീടിെൻറ പിൻഭാഗം മഴയിൽ തകർന്നു.
വടക്കെ തൃക്കരിപ്പൂർ വില്ലേജ് ഓഫിസർ അശോകൻ, ഗ്രാമപഞ്ചായത്തംഗം എം.രജീഷ് ബാബു എന്നിവർ സന്ദർശിച്ചു. സൗത്ത് തൃക്കരിപ്പൂർ സ്പെഷൽ വില്ലേജ് ഓഫിസർ എം. മധുകുമാർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം വി.പി.പി. ശുഹൈബ് എന്നിവർ സന്ദർശിച്ചു.
മഴക്കെടുതി; തെങ്ങുവീണ് വീടു തകർന്നു
തൃക്കരിപ്പൂർ: കാറ്റിലും മഴയിലും തെങ്ങുവീണ് വീടു തകർന്നു. ഇളമ്പച്ചി തലിച്ചാലത്ത് ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. തലിച്ചാലത്തെ കൊയക്കീൽ മഹമൂദിെൻറ ഉടമസ്ഥതയിലുള്ള വീടിെൻറ അടുക്കള ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. സഹോദരൻ കൊയക്കീൽ അബ്ദുൽ ജലീലും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്.
ഭാര്യ ടി.എം. അസ്മ മകളുടെ വീട്ടിലും ജലീൽ പറമ്പിൽ കൃഷിപ്പണിയിലുമായതിനാൽ ആളപായ മൊഴിവായി. സൗത്ത് തൃക്കരിപ്പൂർ സ്പെഷൽ വില്ലേജ് ഓഫിസർ എം. മധുകുമാർ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം വി.പി.പി. ശുഹൈബ്, കെ.എം.കുഞ്ഞി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

