Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightപേരമക്കൾ കുറിച്ചു,...

പേരമക്കൾ കുറിച്ചു, മുത്തച്ഛന്റെ സ്നേഹവായ്പ്

text_fields
bookmark_border
ഡിജിറ്റൽ  സ്മരണിക
cancel
camera_alt

കുട്ടികൾ പുറത്തിറക്കിയ ഡിജിറ്റൽ

സ്മരണികയിൽ നിന്ന്

തൃ​ക്ക​രി​പ്പൂ​ർ: സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നേ​കി​യ മു​ത്ത​ച്ഛ​നോ​ടു​ള്ള സ്നേ​ഹാ​ദ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കി പേ​ര​ക്കു​ട്ടി​ക​ൾ. ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ.​യു.​പി സ്‌​കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​നു​സ്മ​ര​ണ​ത്തി​ന് വേ​റി​ട്ട മാ​ർ​ഗം തി​ര​ഞ്ഞെ​ടു​ത്ത​ത്. ഉ​ദി​നൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി എ​സ്.​എം. ഫി​ദ​ലാ​ണ് കൂ​ട്ടു​കാ​രു​ടെ ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. മു​ത്ത​ച്ഛ​ന്റെ വി​യോ​ഗം ഒ​ട്ടൊ​രു സ​ങ്ക​ട​ത്തോ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ മാ​ഗ​സി​ന്റെ ആ​മു​ഖ​ക്കു​റി​പ്പി​ൽ ഫി​ദ​ൽ ഓ​ർ​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ൾ ഈ​ർ​ഷ്യ കാ​ണി​ക്കു​ന്ന​വേ​ള​യി​ൽ, ഒ​റ്റ​പ്പെ​ട​ലി​ന്റെ സ​ങ്ക​ട​ങ്ങ​ളി​ൽ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന വ​ലി​യൊ​രു ത​ണ​ൽ​മ​ര​മാ​യി മു​ത്ത​ച്ഛ​നെ കു​ട്ടി​ക​ൾ അ​നു​സ്മ​രി​ക്കു​ന്നു. പ്രൈ​മ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ർ​ജി​ച്ച ശേ​ഷി​ക​ൾ അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​ത് അ​പൂ​ർ​വ അ​നു​ഭ​വ​മാ​ണെ​ന്ന് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എ.​വി. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഒ​രു കൈ​യി​ൽ സ്കൂ​ൾ ബാ​ഗും മ​റു​കൈ​യി​ൽ കു​ഞ്ഞി​ക്കൈ​യും പി​ടി​ച്ച് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് ന​ട​ത്തി​യ വാ​ത്സ​ല്യം അ​വ​ർ അ​ങ്ങേ​യ​റ്റം വി​ല​മ​തി​ക്കു​ന്നു. പ്ലസ് ടു വിദ്യാർഥി പി.വി. കൃഷ്ണ, എട്ടാംതരം വിദ്യാർഥി പി.വി. ലക്ഷ്മി, അഞ്ചാം ക്ലാസിലെ ശിഖ മുകേഷ്, തവിടിശ്ശേരി ഗവ. ഹൈസ്കൂൾ വിദ്യാർഥി തീർഥ കെ. രാജീവ് എന്നിവരാണ് ഹൃദയസ്പർശിയായ കുറിപ്പുകളെഴുതിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Grandsons noted grandfather's memories in digital way
Next Story