Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightസംസ്ഥാന സീനിയർ വനിത...

സംസ്ഥാന സീനിയർ വനിത ഫുട്ബാൾ ക്യാമ്പിൽ ജില്ലയിൽ നിന്ന് അഞ്ചുപേർ

text_fields
bookmark_border
സംസ്ഥാന സീനിയർ വനിത ഫുട്ബാൾ ക്യാമ്പിൽ ജില്ലയിൽ നിന്ന് അഞ്ചുപേർ
cancel
camera_alt

ആ​ര്യ​ശ്രി, ഗ്രീ​ഷ്മ, മാ​ള​വി​ക, അ​ഞ്ജി​ത, ആ​ര​തി

തൃ​ക്ക​രി​പ്പൂ​ർ: തി​രു​വ​ല്ല​യി​ൽ ന​ട​ന്ന 24ാമത് സം​സ്ഥാ​ന അ​ന്ത​ർ​ജി​ല്ല സീ​നി​യ​ർ​വ​നി​ത ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ജി​ല്ല ടീ​മി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ സം​സ്ഥാ​ന സീ​നി​യ​ർ ക്യാ​മ്പി​ൽ ഇ​ടം നേ​ടി.

ജി​ല്ല ടീം ​ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ ഇ​ന്ത്യ​ൻ താ​രം ആ​ര്യ​ശ്രീ, വൈ​സ് ക്യാ​പ്റ്റ​ൻ ഗ്രീ​ഷ്മ , മു​ൻ സം​സ്ഥാ​ന താ​ര​വും ഇ​ന്ത്യ​ൻ ക്യാ​മ്പ് അം​ഗ​വും കൂ​ടി​യാ​യ പി. ​മാ​ള​വി​ക, മു​ൻ സം​സ്ഥാ​ന താ​ര​ങ്ങ​ളാ​യ എം. ​അ​ഞ്ജി​ത, വി.​വി. ആ​ര​തി എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന ക്യാ​മ്പി​ലേ​ക്ക് തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബ​ങ്ക​ള​ത്തെ എ.​കെ. ഷാ​ജി - പി.​വി. ശാ​ലി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ് ആ​ര്യ​ശ്രീ. പ്ര​തി​രോ​ധ നി​ര​യി​ൽ തി​ള​ങ്ങു​ന്ന ഈ ​താ​രം അ​ണ്ട​ർ 15, 16 സാ​ഫ് ക​പ്പി​ൽ ക​ളി​ച്ചു.

ദേ​ശീ​യ ത​ല​ത്തി​ൽ ആ​റു​ത​വ​ണ കേ​ര​ള​ത്തെ പ്ര​തി​നി​ധാനം ചെയ്തു. ക​ർ​ണാ​ട​ക, കൊ​ൽ​ക്ക​ത്ത, ത​മി​ഴ്​​നാ​ട് ടീ​മു​ക​ളി​ൽ ക​ളി​ച്ച മാ​ള​വി​ക ബ​ങ്ക​ള​ത്തെ എം. ​പ്ര​സാ​ദ് - മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഉ​ദി​നൂ​രി​ൽ നി​ന്നു​ള്ള എം.​പി. ഗ്രീ​ഷ്മ ഖേ​ലോ ഇ​ന്ത്യ നാ​ഷ​ന​ൽ​സി​ൽ മ​ധ്യ​നി​ര​യി​ൽ തി​ള​ങ്ങി. പി​താ​വ് ഗി​രീ​ശ​ൻ, മാ​താ​വ് ഷൈ​ജ. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നും ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ​സി​നും ജേ​ഴ്‌​സി​യ​ണി​ഞ്ഞ വി.​വി. ആ​ര​തി, എം. ​രാ​ജ​ൻ -വി.​വി. ശ്രീ​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​ഞ്ചു​ത​വ​ണ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബൂ​ട്ട​ണി​ഞ്ഞ എം. ​അ​ഞ്ജി​ത ബ​ങ്ക​ള​ത്തെ ഗോ​പാ​ല​കൃ​ഷ്ണ​ൻ - ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football campsenior women football camp
News Summary - Five people from the district in the state senior women's football camp
Next Story