ഗതകാലസ്മരണയായി ഇലക്ടറൽ കാർഡ്
text_fields1983ലെ ഇലക്ടറൽ കാർഡ്
തൃക്കരിപ്പൂർ: പഴയ വോട്ടർപട്ടികയിൽ പേര് തിരയുന്നതിനിടയിൽ ചൊവ്വേരിയിലെ കുടുംബത്തിന് കൈവന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ അപൂർവരേഖ. വോട്ടുചേർക്കൽ നടപടി സങ്കീർണമല്ലാതിരുന്നകാലത്തെ ഓർമപ്പെടുത്തുന്നതായി നാലു പതിറ്റാണ്ടുമുമ്പുള്ള ഇലക്ടറൽ കാർഡ്.
1983ൽ വോട്ടുചേർക്കുമ്പോൾ അപേക്ഷകന് നൽകിയിരുന്നത് ഇലക്ടറൽ കാർഡാണ്. നേരത്തെ വോട്ടുചേർത്തിട്ടില്ലെന്ന സത്യവാങ്മൂലം ഉൾപ്പെടുന്നതാണ് ഈ രേഖ. പിന്നീട് വോട്ടർപട്ടികയിൽ പേരില്ലെങ്കിലും ഈ രേഖ ഉപയോഗിച്ച് വോട്ട് ചെയ്യാമായിരുന്നുവത്രെ.
തൃക്കരിപ്പൂർ ചൊവ്വേരിയിലെ ഖാദർ കൂലേരിയുടെ വീട്ടിൽനിന്നാണ് ഇലക്ടറൽ കാർഡ് കണ്ടെത്തിയത്. എൺപതുകളിൽ വോട്ട് ചെയ്ത ഇവർക്ക് 2025ലെ പട്ടികയിൽ പേരുണ്ട്. പക്ഷേ, 2002ലാവട്ടെ കുടുംബം അപ്പാടെ പട്ടികയിലില്ല. അക്കാലത്ത് ആളുടെ പേരും ബന്ധുവിന്റെ പേരും പൂർത്തിയായ വയസ്സും മാത്രമാണ് വോട്ടർപട്ടികയിൽ ഇടംപിടിക്കാൻ വേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

