Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് റാങ്ക്: ഡോ. സഅദ സുലൈമാനെ ആദരിച്ചു

text_fields
bookmark_border
നീറ്റ് റാങ്ക്: ഡോ. സഅദ സുലൈമാനെ ആദരിച്ചു
cancel
camera_alt

നീറ്റ് പി.ജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. സഅദ സുലൈമാനെ ഷാർജ തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി ആദരിച്ചപ്പോൾ

Listen to this Article

തൃക്കരിപ്പൂർ: നീറ്റ് പി.ജി പരീക്ഷയിൽ എം.ഡി.എസ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഡോ. സഅദ സുലൈമാനെ ഷാർജ തൃക്കരിപ്പൂർ കെ.എം.സി.സി കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. എയിംസ് എൻട്രൻസ് പരീക്ഷയിൽ 35ാം റാങ്കും എയിംസ് ഒ.ബി.സി കാറ്റഗറിയിൽ പത്താം റാങ്കും നേടിയ ഡോ. സഅദ തൃക്കരിപ്പൂർ സ്വദേശിയാണ്.

2018 കണ്ണൂർ മെഡിക്കൽ കോളജിൽനിന്നാണ് ബി.ഡി.എസ് പഠനം പൂർത്തിയാക്കിയത്. തൃക്കരിപ്പൂർ വടക്കുമ്പാട്ടെ വി.പി.എം.സുലൈമാൻ-റാബിയ ദമ്പതിമാരുടെ മകളാണ്. ഭർത്താവ്: ടി.സി. അഹമ്മദലി ഹുദവി.

ചടങ്ങിൽ വർക്കിങ് പ്രസിഡൻറ് എം.ടി.പി. ജമാൽ ചന്തേര, ജനറൽ സെക്രട്ടറി വി.പി.എം. മുഹമ്മദ് മണിയനോടി, ട്രഷറർ പി.കെ. അഷ്‌റഫ് മൗക്കോട്, വൈസ് പ്രസിഡൻറ് ടി.കെ.എം. താജുദ്ദീൻ, സെക്രട്ടറിമാരായ യു. മുഹമ്മദ് അലി മാവിലാടം, എ.ജി. കുഞ്ഞബ്ദുല്ല, എൻ. ഹസൻ വടക്കുമ്പാട് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Saada honored
Next Story