തൃക്കരിപ്പൂർ: പാലക്കുന്നിൽ നടന്ന ജില്ല അണ്ടർ 12 ഇന്റർ അക്കാദമി ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി ചമ്പ്യന്മാരായി. ഫൈനലിൽ അലിഫ് അക്കാദമി കാസർകോടിനെയാണ് അവർ തോൽപിച്ചത്.
കളിസമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. തുടർന്ന് ടൈബ്രേക്കറിലാണ് വിജയികളെ കണ്ടെത്തിയത് (3-1). ടൂർണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനുമായി ടി.എഫ്.എയുടെ മുഹമ്മദ് ശാമിലിനെ തിരഞ്ഞെടുത്തു.
ലൂസേഴ്സ് ഫൈനലിൽ എസ്.എ ഫുട്ബാൾ അക്കാദമി മൂന്നാം സ്ഥാനവും എരവിൽ ഫുട്ബാൾ അക്കാദമി നാലാം സ്ഥാനവും നേടി. കിക്കോഫ് ടർഫിൽ ജെ.ആർ. സോക്കർ വേൾഡാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിജയികൾക്ക് അബ്ദുല്ല അണങ്കൂർ ട്രോഫികൾ വിതരണം ചെയ്തു. അജിത് കുമാർ, വിനീത്, വിജേഷ്, അസ്കർ എന്നിവർ സംസാരിച്ചു.