കൈയാമം തൊട്ട്, ലോക്കപ്പ് കണ്ട് കുട്ടികൾ
text_fieldsകൈക്കോട്ടുകടവ് ഹെവൻസ് പ്രീ സ്കൂൾ കുട്ടികൾ ചന്തേര പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ
തൃക്കരിപ്പൂർ: പ്രതികളെ ബന്ധിക്കുന്ന കൈയാമവും തോക്കുകളും തൊട്ടുനോക്കി കുരുന്നുകൾ. കൈക്കോട്ടുകടവ് ഹെവൻസ് പ്രീ സ്കൂൾ കുട്ടികളാണ് അധ്യാപകർക്കൊപ്പം ചന്തേര പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. പൊലീസ് മാമൻ തോക്ക് കൈയിലേന്തിയത് കണ്ടപ്പോൾ ആദ്യമൊന്ന് അമ്പരന്നു. 'പേടിക്കേണ്ട, തൊട്ടുനോക്കിക്കോ' എന്നായപ്പോൾ അവർ ധൈര്യത്തോടെ കാര്യങ്ങൾ തിരക്കി. പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് കുട്ടികൾ സ്റ്റേഷൻ സന്ദർശിച്ചത്.
സ്റ്റേഷനും ലോക്കപ്പും കുട്ടികൾ നോക്കിക്കണ്ടു. പൊലീസ് ആയുധങ്ങളും അവയുടെ ഉപയോഗക്രമവും ചോദിച്ചു മനസ്സിലാക്കി. ഹെവൻസ് പ്രിൻസിപ്പൽ ഹനാൻ സഈദ്, മെന്റർമാരായ കെ.പി. റസിയ, ആമിന നസ്മി, ഹഫ്സീറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

