77ാം റിപ്പബ്ലിക് ദിനത്തിൽ77 കിലോമീറ്റർ സൈക്കിൾ റൈഡ്
text_fieldsറിപ്പബ്ലിക് ദിനത്തിൽ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സൈക്കിൾ റൈഡ് എട്ടിക്കുളം ബീച്ചിൽ എത്തിയപ്പോൾ
തൃക്കരിപ്പൂർ: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനത്തിൽ 77 കിലോമീറ്റർ സൈക്കിൾ റൈഡ് സംഘടിപ്പിച്ച് തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ്. ഭരണഘടന ഉയർത്തിപ്പിടിക്കാനുള്ള ആഹ്വാനവുമായി തൃക്കരിപ്പൂർ ടൗണിൽനിന്ന് പുലർച്ച ആരംഭിച്ച സൈക്കിൾ റൈഡ് എട്ടിക്കുളം ബീച്ചിൽ സമാപിച്ചു.
തൃക്കരിപ്പൂരിൽനിന്ന് ഏഴിമല നാവിക അക്കാദമിയിലേക്കും അവിടെനിന്ന് ഒന്നാം ഗേറ്റിലൂടെ പാലക്കോട് വഴിയാണ് എട്ടിക്കുളത്ത് ബീച്ചിൽ എത്തിയത്. പിന്നീട് മുട്ടം വെങ്ങര വഴി കുഞ്ഞിമംഗലം പയ്യന്നൂർ എടാട്ട് ദേശീയപാതയിലെത്തി. അവിടെനിന്ന് കരിവെള്ളൂർ കാലിക്കടവ് ചെറുവത്തൂർ പടന്ന വഴി തിരിച്ചെത്തിയാണ് 77 കിലോമീറ്റർ പിന്നിട്ടത്.
എട്ടിക്കുളം ബീച്ചിൽ നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡൻറ് ടി.എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. റൈഡിന് മുഹമ്മദലി കുനിമ്മൽ, എം.സി. ഹനീഫ, എസ്.ആർ. ഫൈസൽ സലാം, ടി.പി. ഉല്ലാസ്, രതീഷ് രാമന്തളി, നൂർ ബീരിച്ചേരി, ബി.സി. യാസിർ, ശ്രീജിത്ത് ചെറുവത്തൂർ, അരുൺ ശശിധരൻ, അനൂപ് ബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

