മകളുടെ വിവാഹത്തിന് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി
text_fieldsപരപ്പ മുണ്ട്യാനത്തെ പി.കെ. ബാലകൃഷ്ണന് ജില്ല കലക്ടര്‍ ഡി. സജിത്ത് ബാബുവിന് തുക കൈമാറുന്നു
പരപ്പ: മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് നീക്കിവെച്ച ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പരപ്പ മുണ്ട്യാനത്തെ പി.കെ. ബാലകൃഷ്ണനാണ് മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് ദുരിതാശ്വാസ നിധിയില്‍ സംഭാവന നൽകിയത്.
ഈമാസം എട്ടിനാണ് പി.കെ. ബാലകൃഷ്ണെൻറയും കാര്‍ത്യായനിയുടേയും മകള്‍ കാവ്യ കൃഷ്ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തില്‍ ബാക്കിവെച്ച തുക വിവാഹ വേദിയില്‍ വെച്ച് ബാലകൃഷ്ണന് ലോക കേരള സഭാംഗം മാധവന് പാടിയ്ക്ക് കൈമാറി. കലക്ടറേറ്റിലെത്തി ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

