Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightപൊറുതിമുട്ടി; ...

പൊറുതിമുട്ടി; പടന്നയിൽ ലഹരിക്കെതിരെ സ്​ത്രീകൾ രംഗത്ത്​

text_fields
bookmark_border
കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍
cancel
camera_alt



പ​ട​ന്ന: പ​ട​ന്ന​യി​ൽ വ്യാ​പ​ക​മാ​വു​ന്ന ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ വീ​ട്ട​മ്മ​മാ​ർ രം​ഗ​ത്ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ളം​ത​ല​മു​റ വ​രെ ല​ഹ​രി​യു​ടെ നീ​രാ​ളി​പ്പി​ടു​ത്ത​ത്തി​ൽ അ​ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്.

പൊ​ലീ​സ്, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ​പെ​ടു​ന്ന​വ​ർ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​തും വീ​ണ്ടും വി​ൽ​പ​ന രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​തും പ​തി​വാ​ണ്. പ​ട​ന്ന​യി​ൽ പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി നി​ര​ന്ത​രം മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന വ്യ​ക്തി​യാ​ണ്​ വി​ൽ​പ​ന​യു​ടെ പി​ന്നി​ൽ.

സ്ഥി​ര​മാ​യി അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​കു​ന്ന ഇ​യാ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പു​റ​ത്തി​റ​ങ്ങു​ന്ന​തും വീ​ണ്ടും ക​ഞ്ചാ​വ് പോ​ലു​ള്ള ല​ഹ​രി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തും സ്ഥി​രം ഏ​ർ​പ്പാ​ടാ​യി. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ഇ​യാ​ൾ രാ​ത്രി​യോ​ടെ വീ​ണ്ടും മൂ​സ​ഹാ​ജി മു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

പ​ട​ന്ന​യി​ലെ സു​ബി ഡ്രൈ​വി​ങ് സ്ഥാ​പ​ന ഉ​ട​മ​യും പൊ​തു​പ്ര​വ​ർ​ത്ത​കയു​മാ​യ സു​ബൈ​ദ അ​സീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും കൂ​ട്ടി ല​ഹ​രി​ക്കെ​തി​രെ രം​ഗ​ത്തി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​രി​ൽ​നി​ന്ന് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി ജി​ല്ല ക​ല​ക്ട​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി.

ല​ഹ​രി മൊ​ത്ത​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ​യും ഇ​യാ​ളു​ടെ വി​ത​ര​ണ ക​ണ്ണി​ക​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സു​ബൈ​ദ​ക്ക് പു​റ​മെ ബി.​എ​സ്. റ​ഷീ​ദ, എം.​കെ. സാ​ഹി​റ, എം.​ഹ​സീ​ന, പി.​സീ​ന​ത്ത് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensdrugsdrugs hunt
News Summary - Women are on the front line against drug addiction in Padanna
Next Story