തെരുവുനായ് ആക്രമണത്തിൽ ആയിരത്തോളം കോഴികൾ ചത്തു
text_fieldsപടന്ന: പിലിക്കോെട്ട നാദാസ് കേരള ചിക്കൻ ഫാമിൽ കഴിഞ്ഞ ദിവസം രാത്രി തെരുവ് നായ്ക്കളുടെ വിളയാട്ടം. വിൽപനക്ക് പ്രായമായ 1,000 കോഴികൾ ചത്തു. കണ്ണൂർ പൗൾട്രി ഫാം അസോസിയേഷൻ ഭാരവാഹി കൂടിയായ പടന്നയിലെ ജി.എസ്. ജഹാംഗീറിെൻറ ഫാമിലാണ് ദാരുണ സംഭവം. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഫാമിെൻറ ചുറ്റുമതിൽ ചാടിക്കടന്നുവന്ന നായ്ക്കൾ കൂട്ടമായി ആക്രമിച്ച് ഇരുമ്പുകൂട് തകർത്താണ് കോഴികളെ കൊന്നൊടുക്കിയത്. ഇതിനുമുമ്പും തെരുവ് നായ്ക്കളുടെ ശല്യം കാരണം കോഴികൾ നഷ്ടമായിട്ടുണ്ട്. എന്നാൽ, നഷ്ടപരിഹാരമൊന്നും ലഭിക്കുന്നില്ല.
വൻ വില കൊടുത്താണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതെന്നും തീറ്റ ഉൾപ്പെടെ വൻ ചെലവുവരുന്നതുകാരണം ഫാം നടത്തിപ്പ് ഇപ്പോൾ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

