Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടിച്ച ഫോണിന്റെ വിഡിയോ കോളിൽ കള്ളൻ

text_fields
bookmark_border
മോഷ്ടിച്ച ഫോണിന്റെ വിഡിയോ കോളിൽ കള്ളൻ
cancel
camera_alt

മോഷ്ടാവ്

വിഡിയോ

കാളിൽ

പടന്ന: വീട്ടിൽ കയറി മൊബൈൽ മോഷ്ടിച്ച കള്ളൻ വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിലും പൊലീസിലും ആശ്ചര്യമുളവാക്കി. പയ്യങ്കി ജുമാ മസ്ജിദിന് സമീപം ടി.കെ.സി. മുഹമ്മദലിയുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചയോടെയാണ് കള്ളൻ കയറിയത്.

പ്രഭാത നമസ്കാരത്തിന് എഴുന്നേറ്റ വീട്ടുകാർ അലമാരയും മറ്റും തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കള്ളൻ കയറിയതും മൊബൈൽ നഷ്ടപ്പെട്ടതും അറിയുന്നത്. ഇവിടെ താഴത്തെ നിലയിൽ പണി നടക്കുന്നത് കാരണം വീട്ടുകാർ മുകൾ നിലയിലായിരുന്നു താമസം.

വീട്ടുടമസ്ഥൻ ടി.കെ.സി മുഹമ്മദലി മറ്റൊരു ഫോണിൽനിന്ന് വിഡിയോ കോൾ വിളിച്ചപ്പോഴാണ് മോഷ്ടാവ് കൂളായി ഫോൺ എടുത്തത്. എന്നാൽ, ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ ഫോൺ വെച്ചു. ഇയാൾ ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ വീട്ടുകാർ അവിടെ എത്തിയപ്പോഴേക്കും കള്ളൻ ട്രെയിൻ കയറി സ്ഥലം വിട്ടിരുന്നു.

ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏറ്റവും ഒടുവിൽ കോയമ്പത്തൂരാണ് ഫോണിന്റെ ലൊക്കേഷൻ കാണിക്കുന്നത്. രണ്ട് ദിവസം മുമ്പ് പഴയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ ഇയാൾ പയ്യങ്കി ഭാഗത്ത് ഉണ്ടായിരുന്നതായി വീട്ടുകാരും പരിസരവാസികളും പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thief on video call in the stolen phone
Next Story