പച്ചക്കറി കൃഷിയിൽ നൂറുമേനി കൊയ്ത് വിദ്യാർഥികൾ
text_fieldsഎടച്ചാക്കൈ സ്കൂൾ വിദ്യാർഥികൾ വിളവെടുത്ത പച്ചക്കറിയുമായി
പടന്ന: കാർഷിക വികസന ക്ഷേമ വകുപ്പിന്റെ പദ്ധതി പ്രകാരം കൃഷിഭവൻ മുഖേന നടപ്പാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയിൽ എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നൂറുമേനി കൊയ്തു. നവംബർ ഒന്നുമുതൽ വിദ്യാലയം തുറന്നപ്പോൾ സ്കൂൾ മുറ്റത്ത് തക്കാളി, പച്ചമുളക്, കോളി ഫ്ലവർ, വെണ്ട, വഴുതിന തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് നട്ടത്.
വിളവെടുപ്പിന് പടന്ന കിനാത്തിൽ കൃഷി ഓഫിസർ അംബുജാക്ഷൻ, അസി. ഓഫിസർ ശശി, ഹരിത കൺവീനർമാരായ കെ. സെൽമത്ത്, കെ.എൻ. സീമ, ഹെഡ്മാസ്റ്റർ ഇ.പി. വത്സരാജൻ, വി. ആശാലത, കെ.വി. സുദീപ് കുമാർ, എം.പി. ലാജു, ഇ.പി. പ്രിയ, രജിത, ദിവ്യ, രാഖി എന്നിവർ നേതൃത്വം നൽകി.

