ബാബുവിന്റെ ചികിത്സക്ക് നാട് കൈകോർക്കുന്നു
text_fieldsഓരിയിലെ എം.വി. ബാബു സഹായ നിധിയിലേക്ക് വടക്കേപ്പുറം അബ്റാർ മസ്ജിദ് മഹല്ല് നിവാസികൾ സ്വരൂപിച്ച തുക കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു
പടന്ന: കിഡ്നി രോഗിയായ പടന്ന ഓരിയിലെ എം.വി ബാബുവിെൻറ ചികിത്സ തുക കണ്ടെത്തുന്നതിനായി പടന്ന നാട് കൈകോർക്കുന്നു. രണ്ടുവർഷമായി ഡയാലിസിസ് ചെയ്യുന്ന ബാബുവിന് കിഡ്നി മാറ്റിവെക്കുന്നതിനായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
പള്ളിക്കമ്മിറ്റികൾ, വാട്സ് ആപ് കൂട്ടായ്മകൾ, സ്കൂൾ ബാച്ച് കൂട്ടായ്മകൾ, തറവാട് കൂട്ടായ്മകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ബാബുവിനെ സഹായിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഓപറേഷനും തുടർ ചികിത്സക്കും വേണ്ട തുകയുടെ പകുതിപോലും ഇതുവരെ ആയിട്ടില്ല. 25-30 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഫണ്ട് കണ്ടെത്താൻ ബിരിയാണി ഫെസ്റ്റ്, പൊറോട്ട-ബീഫ് ഫെസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മാർഗങ്ങൾ ക്ലബുകൾ നടത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് ബാബുവിെൻറ ഭാര്യയുടെ ഓപറേഷന് വീട് പണയം വെച്ചാണ് തുക കണ്ടെത്തിയത്. അത് കൃത്യമായി അടക്കാൻ പറ്റാത്തതുമൂലം വീടും ഇപ്പോൾ ജപ്തി ഭീഷണിയിലാണ്.
ബാബുവിെൻറ രണ്ടുമക്കൾ പഠനത്തോടൊപ്പം ജോലിക്കും പോയാണ് ഇപ്പോൾ നിത്യവൃത്തി കഴിയുന്നത്. മാമുനി ദേവൻ ചെയർമാനും സുരാജ് ഓരി കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് ചെറുവത്തൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40436100009463. ഐ.എഫ്.എസ്.സി: KLGB0040436.

