പാട്ടും കളികളുമായി കുരുന്നുകളുടെ ഓൺലൈൻ റേഡിയോ ഹിറ്റ്
text_fieldsലോക റേഡിയോ ദിനത്തിൽ ഓൺലൈൻ റേഡിയോ പരിപാടി അവതരിപ്പിച്ച എടച്ചാക്കൈ എ.യു.പി സ്കൂളിലെ റൈഹാൻ റുഖിയ, റഷ, സാൻവിയ, ഹിസ്ബ ഹാഷിം, റബീഹ് എന്നിവർ
പടന്ന: ലോക റേഡിയോ ദിനത്തിൽ പരിപാടികൾ അവതരിപ്പിച്ച് കുരുന്നുകൾ. ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ഒന്നാം തരത്തിലെ കുരുന്നുകളാണ് സ്കൂളിെൻറ യൂട്യൂബ് ചാനലിൽ ചങ്ങാത്തം എന്ന പേരിൽ വിവിധ പരിപാടികൾ സമന്വയിപ്പിച്ച് റേഡിയോ പരിപാടിയായി അവതരിപ്പിച്ചത്.
സാഹിത്യകാരൻ ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.വി. ഭാസ്കരൻ, അനീഷ് വെങ്ങാട്ട് എന്നിവർ അതിഥികളായി. ഒന്നാം തരത്തിലെ വിദ്യാർഥികളായ ഹിസ്ബ ഹാഷിം, റൈഹാൻ റുഖിയ, സാൻവിയ, റഷ, റബീഹ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
അധ്യാപികമാരായ ഇ.പി. പ്രിയ, കെ.വി. ജയശ്രീ എന്നിവർ നേതൃത്വം നൽകി.

