പടന്ന: ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു നിര്യാതനായ . പടന്നയിൽ സംഘടനാ പരിപാടിക്ക് വരുന്നവരെല്ലാം ഇദ്ദേഹത്തിെൻറ വീട്ടിലെത്താറുണ്ട്.
ഇസ്ലാമിക് സെൻറർ ട്രസ്റ്റ് (ഐ.സി.ടി) ചെയർമാൻ, ഐ.സി.ടി സ്കൂൾ മാനേജർ, മസ്ജിദ് ഉമറുൽ ഫാറൂഖ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ് നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.വിയോഗം തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.