Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightപ്രാർഥനകൾക്ക് പകരം...

പ്രാർഥനകൾക്ക് പകരം ഇവിടെ ഉയരുന്നത് കോവിഡ് ജാഗ്രത നിർദേശം

text_fields
bookmark_border
padanna mundya temple
cancel
camera_alt

പടന്ന മുണ്ട്യ ക്ഷേത്രം

പടന്ന: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തിൽ പ്രഭാത-സന്ധ്യ പ്രാർഥനകളുടെ സമയത്ത് ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാനിർദേശവും ഉയർന്നുകേൾക്കാം. മഹാമാരിയെ നാട് എത്ര ഗൗരവത്തിലാണ് കാണേണ്ടത് എന്നതി​‍െൻറ ഓർമപ്പെടുത്തലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടലിലൂടെ ഉയർന്നുകേൾക്കുന്നത്.

സാമൂഹിക അകലം പാലിക്കേണ്ടതി​‍െൻറയും മുഖാവരണം ധരിക്കേണ്ടതി​‍െൻറയും പ്രാധാന്യം ഒരു ആരാധനാലയത്തിൽ നിന്നുതന്നെ ഉയർന്നുകേൾക്കുമ്പോൾ അത് വിശ്വാസികളുടെ മനസ്സിൽ വലിയ സ്വാധീനം സൃഷ്​ടിക്കുന്നു. കഴിഞ്ഞ ലോക് ഡൗൺ കാലത്തും ദേവസ്വം കമ്മിറ്റി കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നു.

പാവപ്പെട്ടവരുടെ വീടുകളിൽ ഭക്ഷ്യക്കെട്ട് എത്തിച്ചും ക്ഷേത്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ആൻറിജെൻ ടെസ്​റ്റിനുള്ള സൗകര്യം ഒരുക്കിയും ക്ഷേത്രഭാരവാഹികൾ കോവിഡ് പോരാട്ടത്തിൽ സജീവ പങ്കാളികളായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രം വക സംഖ്യയും സംഭാവന നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padannaprayersCovid awareness message
News Summary - In this temple we can hear Covid awareness message Instead of prayers
Next Story