Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightPadannachevron_rightഅ​ശ്ലീ​ല ചു​വ​യി​ൽ...

അ​ശ്ലീ​ല ചു​വ​യി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന്; കോൺഗ്രസ്​ നേതാവിനെതിരെ പരാതി

text_fields
bookmark_border
അ​ശ്ലീ​ല ചു​വ​യി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന്; കോൺഗ്രസ്​ നേതാവിനെതിരെ  പരാതി
cancel

പ​ട​ന്ന: സി.​പി.​എം നേ​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ പ​രാ​തി.

മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12ാം വാ​ർ​ഡി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന പി.​സി. സു​ബൈ​ദ​യെ അ​ശ്ലീ​ല ചു​വ​യി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി കെ.​പി.​സി.​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. ഫൈ​സ​ലി​നെ​തി​രെ​യാ​ണ് ച​ന്തേ​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ത​ന്നെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ പൊ​തു​വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ക​യും വ്യാ​ജ വി​ഡി​യോ നി​ർ​മി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​മൂ​ഹ​ത്തി​ൽ മാ​ന്യ​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷം പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലും ജി​ല്ല പ​ഞ്ചാ​യ​ത്തി​ലും ജ​ന​പ്ര​തി​നി​ധി​യാ​യും പ്ര​വ​ർ​ത്തി​ച്ച ത​നി​ക്കെ​തി​രെ അ​വി​ഹി​ത ആ​രോ​പ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ത​നി​ക്ക് മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​െ​ണ​ന്നും സു​ബൈ​ദ പ​രാ​തി​പ്പെ​ട്ടു.

പി.​കെ. ഫൈ​സ​ലി​നെ കൂ​ടാ​തെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ എം.​സി. റം​സാ​ൻ ഹാ​ജി, കെ.​സി. റ​ഫീ​ഖ് എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രാ​തി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി.​സി. സു​ബൈ​ദ ച​ന്തേ​ര പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padannaCongress leaderLDF candidateharrasment
Next Story