കടലിൽ മുങ്ങിമരിച്ച യുവാക്കൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsതൈക്കടപ്പുറത്ത് കടലിൽ വീണു മരിച്ച യുവാക്കളുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അന്ത്യോപചാരമർപ്പിക്കുന്നു
നീലേശ്വരം: കടലിൽ മുങ്ങിമരിച്ച യുവാക്കൾക്ക് നൂറുകണക്കിന് ആളുകളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മത്സ്യം പിടിക്കുന്നതിനിടയിൽ കടലില്‍ വീണ പി.വി. രാജേഷിനെ രക്ഷിക്കാനായിരുന്നു ഫിഷറീസ് വകുപ്പിന്റെ കടല്‍ സുരക്ഷാ ഗാര്‍ഡ് എം. സനീഷ് കടലിലേക്കിറങ്ങിയത്. ഒടുവില്‍ സുഹൃത്തിനൊപ്പം സനീഷും കടല്‍ ചുഴിയില്പെട്ടു. നാട്ടുകാരും തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് എസ്.ഐ എം. ഭാസ്കരന്റെ നേതൃത്വത്തില്‍ തീരദേശ പൊലീസും നീലേശ്വരം പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മത്സ്യത്തൊഴിലാളിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് അനീഷ്. നീന്തല്‍ വിദഗ്ധനും കഴിഞ്ഞ ആറു വര്‍ഷമായി ഫിഷറീസ് വകുപ്പിന്റെ കടല്‍ സുരക്ഷാ ഗാര്‍ഡുമാണ്. തൈക്കടപ്പുറത്തെ ഭരതന്റെയും പത്മിനിയുടെയും മകനാണ്. രാജേഷ് തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പരേതനായ മല്ലക്കര ദാമോദരന്റെയും കല്യാണിയുടെയും മകനാണ്. രാജീവ് യൂത്ത് ക്ലബ് ബോട്ട് ജെട്ടി, തൈക്കടപ്പുറം പ്രീയദര്‍ശിനി എന്നിവിടങ്ങളില്‍ നടന്ന പൊതുദര്ശനത്തില് എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, മുൻ എം.പി. പി. കരുണാകരൻ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍, സി.പിഎം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്, സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.സി. റഹ്മാൻ, ബി.ജെ.പി ജില്ല സെക്രട്ടറി എ. വേലായുധന്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍, നഗരസഭാധ്യക്ഷ ടി.വി. ശാന്ത, ഉപാധ്യക്ഷന്‍ പി.പി. മുഹമ്മദ് റാഫി, കെ.പി.സി അംഗം കെ.പി. കുഞ്ഞിക്കണ്ണന്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.കെ. ബാബു, മത്സ്യത്തൊഴിലാളി ബ്ലോക്ക് പ്രസിഡന്റ് കെ. വേണു, ഇ. ഷജീര്‍, എം.വി. ഭരതൻ തുടങ്ങി നിരവധി പേർ അന്തിമോപചാരമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

