വെള്ളക്കെട്ടിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
text_fieldsപാലായിയിൽ വെള്ളക്കെട്ടിൽ വീണ യുവാവിനെ രക്ഷപ്പെടുത്തിയ യുവാക്കളെ എം. രാജഗോപാലൻ എം.എൽ.എ
അഭിനന്ദിക്കുന്നു
നീലേശ്വരം: വെള്ളക്കെട്ടിൽ വീണ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ യുവാവിെൻറ ജീവൻ രക്ഷപ്പെട്ടു.
പാലായി തായൽ മെട്ടക്ക് രാജേഷിനെയാണ് (38) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീടിനു സമീപത്തുകൂടി നടന്ന് വരുന്നതിനിടയിലാണ് വെള്ളക്കെട്ടിൽ വീണത്.
നിലവിളി ശബ്ദം കേട്ട് ഒരു കൂട്ടം ചെറുപ്പക്കാർ ഓടിയെത്തുമ്പോഴേക്കും യുവാവ് പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. അതിസാഹസികമായി രക്ഷപ്പെടുത്തിയ രാജേഷിനെ ഉടൻ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
പാലായി റെഡ്സ്റ്റാർ ക്ലബ് അംഗങ്ങളായ പി. പ്രമോദ്, വി.വി. സുനിൽകുമാർ, വി.വി. ജിതേഷ്, കെ.കെ. പ്രദീപ്, പി. കരുണാകരൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനം നടത്തിയവരെ എം. രാജഗോപാലൻ എം.എൽ.എയും നാട്ടുകാരും അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

