Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭീമനടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; വീട്ടമ്മക്ക് പരിക്ക്
text_fieldsbookmark_border
പരിക്കേറ്റ അന്നമ്മ ആശുപത്രിയിൽ
Listen to this Article
നീലേശ്വരം: മലയോരത്ത് വീണ്ടും കാട്ടുപന്നികളുടെ കൂട്ട ആക്രമണം. ഭീമനടി പോസ്റ്റ്മാൻ വടക്കോട്ട് അപ്പച്ചന്‍റെ ഭാര്യ അന്നമ്മയെ (മോളി-58) ചൊവ്വാഴ്ച രാവിലെ റബർ തോട്ടത്തിൽ പാൽ എടുക്കുമ്പോൾ കാട്ടുപന്നികൾ കൂട്ടത്തോടെ ആക്രമിച്ചു.
കാലിനും കൈകൾക്കും പരിക്കേറ്റ ഇവരെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോരത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമായി. ഇരതേടി കാട്ടിൽനിന്ന് നഗരത്തിലും നാട്ടിൻപുറത്തും കൂട്ടമായി ഇറങ്ങുന്ന പന്നിക്കൂട്ടങ്ങൾ ജീവനുതന്നെ ഭീഷണിയായി.
ഇവയെ കൊല്ലാനുള്ള അനുവാദം നാട്ടുകാർക്ക് ഇല്ലാത്തതിനാൽ കർഷകരും ദുരിതത്തിലാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

