എങ്ങുമെത്താതെ തോട്ടുംപുറം അഴിവാതുക്കൽ ചെറുകിട ജലസേചന പദ്ധതി
text_fieldsതോട്ടുംപുറം അഴിവാതുക്കൽ തടയണ
നീലേശ്വരം: ഒരു നാടിന്റെ കുടിവെള്ളത്തിനായി സ്ഥാപിക്കുമെന്ന് പറഞ്ഞ നീലേശ്വരം നഗരസഭയിലെ തോട്ടുംപുറം അഴിവാതുക്കൽ ജലസേചന പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിക്കായി 2019ൽ നഗരസഭ കൗൺസിൽ യോഗം സർക്കാറിന്റെ ശ്രദ്ധ പതിയാൻ പ്രമേയം പാസാക്കിയിരുന്നു.
പിന്നീട് നഗരസഭയുടെ ഭാഗത്തുനിന്ന് തുടർപ്രവർത്തനങ്ങൾ നടക്കാത്തതിനാൽ അഴിവാതുക്കൽ തോടിന് കുറുകെയുള്ള റഗുലേറ്റർ കം ബ്രിഡ്ജെന്ന പദ്ധതി ഫയലിൽ തന്നെ കിടക്കുന്നു. ഇതുസംബസിച്ച് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നുവെങ്കിലും പദ്ധതിയുടെ തുടർപ്രവർത്തനം മാത്രം നടന്നില്ല.
വർഷങ്ങൾക്കു മുമ്പ് അഴിവാതുക്കൽ തോടിന് താൽക്കാലികമായി നിർമിച്ച തടയണ ഇപ്പോൾ പലകകൾ ദ്രവിച്ച് തകർന്ന നിലയിലാണ്. തുടർന്ന് നാട്ടുകാർ തടയണയിൽ മണ്ണിട്ടാണ് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞുനിർത്തുന്നത്. കരുവാച്ചേരി, തോട്ടുംപുറം, കൊയാമ്പുറം, ചെമ്മാക്കര ഭാഗങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാനും ശുദ്ധജലവും ലഭിക്കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം എങ്ങുമെത്താതെ കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

