കൗതുകമുണർത്തി അസാധാരണ വലുപ്പമുള്ള മണ്ണിര
text_fieldsദിവാകരൻ കടിഞ്ഞിമൂല മണ്ണിരയെ കാർഷിക കോളജ് പ്രഫ. കെ.എം. ശ്രീകുമാറിന് കൈമാറുന്നു
നീലേശ്വരം: അസാധാരണ വലുപ്പമുള്ള മണ്ണിരയെ കണ്ടെത്തിയത് കൗതുകമായി. നീലേശ്വരം കടിഞ്ഞിമൂല പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ പി.വി. ദിവാകരനാണ് അപൂർവ മണ്ണിരയെ കണ്ടെത്തിയത്. 22 സെൻറീമീറ്റർ നീളവും അഞ്ചു സെൻറീമീറ്റർ വ്യാസവുമുള്ള മണ്ണിരയെയാണ് കണ്ടെത്തിയത്.
കേരള കാർഷിക സർവകലാശാലക്കു കീഴിലുള്ള പടന്നക്കാട് കാർഷിക കോളജിന് മണ്ണിരയെ കൈമാറി. ഇത്രയും വണ്ണവും വലുപ്പവുമുള്ള മണ്ണിര അപൂർവമാണെന്നും ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി ഗവേഷകർക്ക് കൈമാറുമെന്നും കാർഷിക കോളജിലെ.
ഡോ. കെ.എം. ശ്രീകുമാർ പറഞ്ഞു. വീട്ടുവളപ്പിൽ കുഴി എടുക്കുന്നതിനിടെ ഒന്നര മീറ്റർ താഴ്ചയിൽനിന്നാണ് ദിവാകരന് ഇതിനെ ലഭിച്ചത്. ഉടല് കണ്ട് പാമ്പാണെന്നു വിചാരിച്ചെങ്കിലും, തലഭാഗം മണ്ണിരയെ പോലെ തോന്നിച്ചു. പിന്നീട് വിദഗ്ധർ പരിശോധിച്ചാണ് മണ്ണിരയാണെന്ന് സ്ഥിരീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

