ചന്ദനവുമായി രണ്ടുപേർ പിടിയിൽ
text_fieldsചന്ദനവുമായി പിടിയിലായവർ
നീലേശ്വരം: രണ്ടര കിലോ ചന്ദനമുട്ടികളുമായി രണ്ടംഗസംഘത്തെ ഹോസ്ദുർഗ് ഫോറസ്റ്റ് പിടികൂടി. മുളിയാർ സ്വദേശി കാഞ്ഞങ്ങാട് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എ. അബൂബക്കർ (59), മടിക്കൈ ഏരിക്കുളം സ്വദേശി എൻ. ബാലൻ (56) എന്നിവരാണ് പിടിയിലായത്.
ചെത്തിമിനുക്കിയ ചന്ദനമുട്ടികൾ സഞ്ചിയിലാക്കി കരിന്തളം കയനി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഹോസ്ദുർഗ് റേഞ്ച് ഓഫിസർ കെ. രാഹുലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എൻ. ലക്ഷ്മണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. വിശാഖ്, ബി.കെ. യദുകൃഷ്ണൻ, എം.ഒ. അജിത് കുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. മൂന്നാം പ്രതി കെ.വി. അനിൽ കുമാറിനായി അന്വേഷണം ഊർജിതമാക്കി.

