Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകുളം നവീകരിച്ച വനിത...

കുളം നവീകരിച്ച വനിത കൗൺസിലർക്ക് കടബാധ്യത; തകർന്ന നടപ്പാലം പുതുക്കിപ്പണിത മുൻ കൗൺസിലർക്ക് കാശുമില്ല

text_fields
bookmark_border
നവീകരിച്ച അങ്കക്കളരി കുളം
cancel
camera_alt

 നവീകരിച്ച അങ്കക്കളരി കുളം

നീ​ലേ​ശ്വ​രം: ജ​ന​സേ​വ​ന​വും നാ​ടി​ന്റെ വി​ക​സ​ന​വും ലക്ഷ്യമിട്ട് പ്ര​വ​ർ​ത്തിച്ചതി​െന്റ പേരിൽ ന​ഗ​ര​സ​ഭ​യി​ലെ രണ്ട് സി.​പി.​എം കൗ​ൺ​സി​ല​ർ​മാർക്കേറ്റ തിരിച്ചടിയാണ് നീലേശ്വരത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. ഒരാൾ ക​ട​ബാ​ധ്യ​തയിലായെങ്കിൽ സ്വന്തം പോ​ക്ക​റ്റി​ൽനി​ന്ന് പ​ണ​മെ​ടു​ത്ത് ചെലവ​ഴി​ച്ച മറ്റൊരു മു​ൻ കൗ​ൺ​സി​ല​ർക്ക് കാശ് കിട്ടിയതുമില്ല.

ന​ഗ​ര​സ​ഭ പാ​ലാ​ത്ത​ടം വാ​ർ​ഡി​ലെ അ​ങ്ക​ക്കള​രി​യി​ൽ കു​ളം ന​വീ​ക​രി​ച്ച വ​നി​ത കാ​ൺ​സി​ല​ർ വി.​വി. ശ്രീ​ജ​യാ​ണ് ക​ട​ക്കെണി​യി​ലാ​യ​ത്. മ​ണ്ണ് പ​ര്യ​വേ​ക്ഷണ-​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​െന്റ കീ​ഴി​ലു​ള്ള കു​ളം ന​വീ​ക​രി​ച്ച വ​ക​യി​ലാ​ണ് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത വ​ന്ന​ത്.

പ്ര​സ്തു​ത കു​ളം 18 ല​ക്ഷം രൂ​പ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി​യാ​യ ക​രാ​റു​കാ​ര​ൻ ന​വീ​ക​രി​ക്കാ​ൻ ഏ​റ്റെ​ടു​ത്തെങ്കിലും കു​റ​ച്ച് പ്ര​വൃ​ത്തി ന​ട​ത്തി​ ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണ​ത്തി​ൽനി​ന്നും പി​ന്തി​രി​ഞ്ഞു. പ​ദ്ധ​തി ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ ശ്രീ​ജയും മു​ൻ കൗ​ൺ​സി​ല​ർ പി. ​മ​നോ​ഹ​ര​നും മു​ൻ​കൈ​യെ​ടു​ത്ത് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർപ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. പാ​തിവ​ഴി​യി​ൽ നി​ല​ച്ച കു​ളം ശ്രീജയുടെ നേ​തൃ​ത്വ​ത്തി​ൽ പ​ണം ക​ടംവാ​ങ്ങി​യും സ്വ​ർ​ണം പ​ണ​യംവെ​ച്ചും തുകക​ണ്ടെ​ത്തി ന​വീ​ക​ര​ണം മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

കൗൺസിലർ വി.വി. ശ്രീജ മുൻ കൗൺസിലർ കെ.വി. അമ്പാടി

എ​ന്നാ​ൽ, വ​നി​ത കൗ​ൺ​സി​ല​ർ​ക്ക് ചെ​ല​വ​ഴി​ച്ച ലക്ഷങ്ങൾ കി​ട്ടാ​ത്ത​താ​ണ് ഇ​പ്പോ​ൾ ക​ട​ബാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്. ക​രാ​റു​കാ​ര​ൻ ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​യാ​യ​തി​നാ​ൽ സ​ർ​ക്കാ​റിൽ നി​ന്നു​ള്ള ഫ​ണ്ട് ക​രാ​റു​കാ​ര​​െന്റ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​ത്ര​മേ എ​ത്തുകയുള്ളൂ. മ​ണ്ണ് പ​ര്യ​വേ​ക്ഷണ-​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​​െന്റ കീ​ഴി​ലാ​യ​തി​നാ​ൽ ന​ഗ​ര​സ​ഭ​ക്ക് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യുമുണ്ട്. എങ്കിലും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ടി.​വി. ശാ​ന്ത വിഷയത്തിൽ ശ​ക്ത​മാ​യി ഇ​ട​പെ​ടുകയുണ്ടായി.

2000ൽ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ർ​ന്നശേ​ഷം ന​ട​ന്ന ആ​ദ്യ ന​ഗ​ര​സ​ഭ​യി​ലെ സി.​പി.​എം ക​ടി​ഞ്ഞിമൂ​ല വാ​ർ​ഡ് കൗ​ൺ​സ​ല​ർ​ക്ക് 20 വ​ർ​ഷ​മാ​യി​ട്ടും എ​റ്റെ​ടു​ത്ത് ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ പ​ണം കി​ട്ടി​യി​ല്ല. കോ​ൺ​ഗ്ര​സ് ത​ട്ട​ക​മാ​യ ക​ടി​ഞ്ഞി​മൂ​ല വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു​നി വി​ജ​യ​നെ അ​ട്ടി​മ​റി​ച്ച് വി​ജ​യംകൊ​യ്ത സി.​പി.​എ​മ്മി​ലെ കെ.​വി. അ​മ്പാ​ടി​ക്കാ​ണ് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത്.

2004ൽ നീ​ലേ​ശ്വ​രം ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മാ​ട്ടു​മ്മ​ൽ ക​ടി​ഞ്ഞി​മൂ​ല ന​ട​പ്പാ​ല​ത്തി​ൽ അ​മ്മ​യുംകു​ഞ്ഞും പു​ഴ​യി​ൽ കാ​ൽതെ​ന്നിവീ​ണ സം​ഭ​വം ന​ട​ന്ന​പ്പോ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ വി. ​ഗൗ​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കെ.​വി. അ​മ്പാ​ടി പ​ണം ചെല​വ​ഴി​ച്ച് അറ്റക്കുറ്റപ്പണികൾ നടത്തി കാ​ൽ​ന​ട​യാ​ത്ര സു​ഗ​മ​മാ​ക്കി.

പ്രവൃത്തിക്ക് ടെ​ൻ​ഡ​ർ വേ​ണ്ടെ​ന്നും പി​ന്നീ​ട് ഫണ്ട് പാ​സാ​ക്കി​യെ​ടു​ത്ത് ത​രാ​മെ​ന്നുമുള്ള വാ​ക്കി​ലായിരുന്നു ഇത്. ഇ​തിനായി 1.59,700 രൂ​പ​യാ​ണ് കൗ​ൺ​സി​ല​ർ ചെ​ല​വ​ഴി​ച്ച​ത്. തു​ക പി​ന്നീ​ട് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പെ​ടു​ത്തി പാ​സാ​ക്കിത്തരാ​മെ​ന്ന് സെ​ക്ര​ട്ട​റി​യും വാ​ക്കാ​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് സെ​ക്ര​ട്ട​റി സ്ഥ​ലംമാ​റി പോ​യ​തോ​ടെ ചെ​ല​വ​ഴി​ച്ച തു​ക കി​ട്ടാ​തെ വ​ന്ന​ത് സി.​പി.​എം കൗ​ൺ​സി​ല​റെ വെ​ട്ടി​ലാ​ക്കി.

തു​ട​ർ​ന്ന് മാ​റിവ​ന്ന ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് പ്ര​ശ്നം ഉ​ന്ന​യി​ച്ചെങ്കിലും തു​ക കി​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. ന​ട​പ്പാ​ലം ന​വീ​ക​ര​ണ​ത്തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ തു​ക ന​ൽ​കാ​ൻ നി​യ​മ​മി​ല്ലെ​ന്നാ​ണ് മാ​റിമാ​റി വ​ന്ന ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ർ പ​റ​യു​ന്ന​ത്. കു​ടും​ബ​ത്തി​ന് ചെല​വ​ഴി​ക്കേ​ണ്ട തു​ക നാ​ട്ടു​കാ​ർ​ക്കുവേ​ണ്ടി ചെ​ല​വ​ഴി​ച്ച കെ.​വി. അ​മ്പാ​ടി​ ഇതു തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണിപ്പോഴ​ും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramcouncilorsCPM
News Summary - Two CPM councilors- neeleswaram municipal council - suffered public service and development
Next Story