വടംവലി ചാമ്പ്യൻഷിപ്: ജില്ലക്ക് ഏഴ് മെഡലുകൾ
text_fieldsസംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ ഒന്നാംസ്ഥാനവും മിക്സഡ് വിഭാഗത്തിൽ രണ്ടാംസ്ഥാനവും
നേടിയ ജില്ല ടീമംഗങ്ങൾ
നീലേശ്വരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ ആലുവ എടത്തലയിൽ നടന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ ജില്ല ടീമുൾക്ക് മിന്നുംവിജയം.
11 കാറ്റഗറിയിൽ നടന്ന മത്സരത്തിൽ ഏഴിനത്തിലും ജില്ല മെഡലുകൾ നേടി. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനവും, മിക്സഡ് വിഭാഗത്തിൽ രണ്ടാംസ്ഥാനവും, അണ്ടർ 17 ആൺ-പെൺ -മിക്സഡ് വിഭാഗങ്ങളിലും അണ്ടർ 15, 13 പെൺകുട്ടികളുടെ വിഭാഗത്തിലും മൂന്നാംസ്ഥാനവും നേടി.
ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയിലെ രഹൻ, അഭിഷേക് ബി. സതീഷ്, ആദർശ്, അമല്‍, ദക്ഷിൺ, ശ്രീഹരി, അഭിഷേക്, അഭിറാം, തോമപുരം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അലൻജോ, ഇവിൻ ഷിബു എന്നിവരാണ് ഒന്നാംസ്ഥാനം നേടിയത്.
ജില്ലയെ പ്രതിനിധാനം ചെയ്ത് ജി.എച്ച്.എസ് എസ് കുണ്ടംകുഴി, ജി.എച്ച്.എസ്.എസ് ബന്തടുക്ക, ജി.എച്ച്.എസ് ബാനം, സെന്റ് തോമസ് തോമപുരം, സെൻറ് ജ്യൂഡ്സ് വെള്ളരിക്കുണ്ട് എന്നീ സ്കൂളിലെ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. കെ. വാസന്തി, കെ.എം. റിജു, ഷൈജൻ ചാക്കോ, മണിബാനം, ശിവരാജ് എന്നിവരാണ് ടീം കോച്ചുമാർ. വടംവലി അസോസിയേഷൻ ജില്ല സെക്രട്ടറി എം.വി രതീഷ് വെള്ളച്ചാൽ സെലക്ടറും ബാബു കോട്ടപ്പാറ റഫറിയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

