മഴയിൽ വീടിനുമേൽ മരംവീണു
text_fieldsമേലാഞ്ചേരിയിലെ ശ്യാമളയുടെ വീടിന് മുകളിൽ മരം വീണ നിലയിൽ
നീലേശ്വരം: കാലവർഷം കനത്തതോടെ ശക്തമായ കാറ്റിലും മഴയിലും വീടുകളും മരംവീണ് വൈദ്യുതി തൂണുകളും നിലംപതിച്ചു. ഇതുമൂലം നീലശ്വരത്തും സമീപ പ്രദേശങ്ങളിലും വൈദ്യുതബന്ധം താറുമാറായി. മേലാഞ്ചേരിയിൽ കാറ്റിലും മഴയിലും മരംവീണ് ബസ്സ്റ്റോപിന് സമീപം താമസിക്കുന്ന ടി.വി. ശ്യാമളയുടെ വീട് തകർന്നു. അപകട സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.
നീലേശ്വരം പട്ടേന മുങ്ങത്ത് കല്ലമ്പള്ളി റോഡിന് സമീപത്തെ മരം കടപുഴകി വൈദ്യുതി തുണിന് മുകളിൽവീണ് റോഡിലേക്ക് പതിച്ചു. പടിഞ്ഞാറ്റംകൊഴുവൽ കോട്ടം ക്ഷേത്രത്തിന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

