ഭീഷണിയായി ചീറ്റക്കാൽ ട്രാൻസ്ഫോർമർ
text_fieldsപള്ളിക്കര ചീറ്റക്കാൽ കുന്നിന് താഴെ അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോർമർ
നീലേശ്വരം: കുന്നിടിച്ച് ബാക്കിയായ മണ്ണിൽ അപകട ഭീഷണിയായി ചീറ്റക്കാൽ ട്രാൻസ്ഫോർമർ. ഏതുനിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണിത്. നീലേശ്വരം പള്ളിക്കര ചീറ്റക്കാൽ കുന്നിന് കീഴിലാണ് അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോർമർ. കുന്നിടിച്ച് ബാക്കിവന്ന സ്ഥലത്തിന്റെ ഏറ്റവും താഴെയായി പകുതി മണ്ണിലാണ് ട്രാൻസ്ഫോർമറിന്റെ നിൽപ്. ഇതിൽ ഹൈടെൻഷൻ വൈദ്യുതിയുള്ള കമ്പികളുണ്ട്.
ട്രാൻസ്ഫോർമർ സ്ഥിതിചെയ്യുന്നതിനു പിറകിൽ കാര്യങ്കോട് കുടിവെള്ള പദ്ധതിയുടെ കെട്ടിടമുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും അടുത്തുള്ള കാര്യങ്കോട് പാലത്തിലൂടെ കടന്നുപോകുന്നത്. പ്രദേശവാസികൾ ഈ ട്രാൻസ്ഫോർമറിന് കീഴിലുള്ള റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാനുള്ള നടപടി നീലേശ്വരം വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

