മൂത്രശങ്കയുമായി വൈകീട്ട് ഇവിടെയെത്തിയാൽ കുടുങ്ങും
text_fieldsനീലേശ്വരം: നഗരസഭ ബസ് സ്റ്റാൻഡിനു സമീപത്തെ മൂത്രപ്പുര വൈകീട്ട് പ്രവർത്തിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മൂത്രപ്പുര കരാർ എടുത്ത ആൾ വൈകീട്ട് അഞ്ചിനു ശേഷം അടച്ചിടുകയാണ്. രാവിലെ തുറക്കുന്നതും ഏറെ വൈകിയാണെന്ന് ആക്ഷേപമുണ്ട്. ബസ് സ്റ്റാൻഡിൽ ദിവസവും നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്നുണ്ട്.
മലയോര മേഖലയിലെ യാത്രക്കാർ ഏറെനേരം ബസ് കാത്ത് നിൽക്കുന്നതും ഇവിടെയാണ്. നല്ലൊരു കംഫർട്ട്സ്റ്റേഷൻ നിർമിക്കണമെന്നാവശ്യത്തിന് നഗരസഭ അധികൃതർ തയാറാകുന്നില്ല. ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന രീതിയിൽ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

