തോട്ടം -തൈക്കടപ്പുറം തീരദേശ റോഡ് നവീകരണ പ്രവൃത്തി; എസ്റ്റിമേറ്റ് തയാറാക്കൽ തുടങ്ങി
text_fieldsതൈക്കടപ്പുറം തീരദേശ റോഡിലെ മെക്കാഡം ടാറിങ് നടത്താൻ ഹാര്‍ബര്‍ എൻജിനീയറിങ് വിഭാഗം അസി. എക്സി. എൻജിനീയര്‍ കെ. സുനീഷിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്നു
നീലേശ്വരം: സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപ ബജറ്റില്‍ അനുവദിച്ച തോട്ടം -തൈക്കടപ്പുറം റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തയാറാക്കൽ നടപടി തുടങ്ങി. എം. രാജഗോപാലൻ എം.എല്‍.എ ആവശ്യപ്പെട്ടതു പ്രകാരമാണ് തൈക്കടപ്പുറം റോഡിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചത്. സംസ്ഥാന ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല.
ഹാര്‍ബര്‍ എൻജിനീയറിങ് വിഭാഗം അസി. എക്സി. എൻജിനീയര്‍ കെ. സുനീഷിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. നീലേശ്വരം നഗരസഭ വൈസ് ചെയര്മാന് പി.പി. മുഹമ്മദ്റാഫി, വികസന സ്ഥിരം സമിതി ചെയര്പേഴ്സൻ വി. ഗൗരി, കൗണ്‍സിലര്‍ കെ. പ്രീത, കെ.വി. ദാമോദരന്‍, പി.കെ. പ്രകാശന്, അഷറഫ് കണിച്ചിറ എന്നിവരും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

