വൈദ്യുതി കിട്ടിയില്ല; ജില്ല പഞ്ചായത്തിെന്റ ടർഫ് കോർട്ട് തുറക്കാൻ വൈകുന്നു
text_fieldsകക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ടർഫ് കോർട്ട്
നീലേശ്വരം: കായികതാരങ്ങളുടെ ഉന്നമനത്തിനായി ജില്ല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നിർമിച്ച ടർഫ് കോർട്ട് കായികപ്രേമികൾക്ക് തുറന്നു കൊടുക്കാൻ വൈകുന്നു. മടിക്കൈ പഞ്ചായത്തിലെ കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിന് സമീപമാണ് ടർഫ് കോർട്ട് നിർമിച്ചത്.
ഡ്രസിങ് മുറി, ശുചിമുറി ഉൾപ്പെട്ട ചെറിയ ഓഫിസ് കെട്ടിടത്തിന്ന് വൈദ്യുതി കിട്ടാത്തതിനാലാണ് പ്രവർത്തനമാരംഭിക്കാൻ വൈകുന്നത്. 50 ലക്ഷം രൂപയാണ് ടർഫ് കോർട്ടിെന്റ നിർമാണച്ചെലവ്. സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് മുന്നണിയാണ് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവ ഭരിക്കുന്നത് . സംസ്ഥാന കായിക വകുപ്പ് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് ജില്ല പഞ്ചായത്ത്.

