പട്ടിയുണ്ട്; അഴിത്തല ബീച്ചിലെത്തുന്നവർ ജാഗ്രതൈ
text_fieldsഅഴിത്തല ബീച്ചിലെ തെരുവുനായ് കൂട്ടങ്ങൾ
നീലേശ്വരം: വിനോദസഞ്ചാര ടൂറിസത്തിൽ ഇടംനേടിയ നീലേശ്വരം തൈക്കടപ്പുറം, അഴിത്തല ബീച്ചിൽ എത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പട്ടി കടിക്കും. പുലിമുട്ടും പുഴയും കടലും സംഗമിക്കുന്ന അഴിത്തലയുടെ ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിന് കുടുംബങ്ങളാണ് ദിവസവും എത്തിച്ചേരുന്നത്. വാഹനം പാർക്ക് ചെയ്ത് തീരത്തേക്ക് നടന്നുപോകുന്ന വഴികളിലെല്ലാം തെരുവുനായ്ക്കളുടെ കൂട്ടങ്ങളാണ്.
അഴിത്തലയിലെ സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. രാത്രി മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ നായ്ക്കൂട്ടം ആക്രമിച്ചിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ട് വീട്ടുകാർ തക്കസമയത്ത് എത്തിയതിനാൽ രക്ഷപ്പെടുത്താനായി.
രാത്രികാലങ്ങളിൽ വീടുകളിൽ കൂട്ടത്തോടെയെത്തി കോഴി, ആട് എന്നിവയെ കടിച്ചുകൊന്ന സംഭവങ്ങൾ വ്യാപകമായിട്ടുണ്ട്. തീരദേശ കൗൺസിലർമാർ നിരന്തരം നഗരസഭ കൗൺസിൽ യോഗങ്ങളിൽ ഉന്നയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

