പരപ്പയിൽ മൂന്ന് കടകളിൽ മോഷണം
text_fieldsപരപ്പയിൽ കടകളിൽ മോഷണം നടത്തിയയാൾ എ.ആർ ലക്കി സെൻററിന്റെ സി.സി.ടി.വി കാമറ വടികൊണ്ട് തിരിച്ചുവെക്കുന്നു
നീലേശ്വരം: മലയോരത്തെ പ്രധാന ടൗണായ പരപ്പയിൽ മൂന്ന് കടകളിൽ മോഷണം. സി.എച്ച്. കുഞ്ഞബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള സി.എച്ച്.കെ. സ്റ്റോഴ്സ് കുത്തിതുറന്ന് 5,000 രൂപയുടെ ചില്ലറ നാണയങ്ങൾ മോഷ്ടിച്ചു. ബാഗിൽ സൂക്ഷിച്ച വിലപ്പെട്ട രേഖകളും മോഷ്ടാവ് കൊണ്ടുപോയി. വി. നാരായണന്റെ മഹാലക്ഷ്മി ട്രേഡേഴ്സ് മലഞ്ചരക്ക് കടയിലും കെ. ഷാജിയുടെ നാഷനൽ ഹാർഡ് വേഴ്സിലും പൂട്ട് തകർത്ത് കവർച്ച നടത്തിയെങ്കിലും ഇവിടങ്ങളിൽ 500 രൂപയിൽ താഴെ മാത്രമേ കൊണ്ടുപോകാൻ കഴിഞ്ഞുള്ളു.
സമീപത്തെ എ.ആർ. ലോട്ടറി കടയിൽ പുലർച്ച മൂന്നിന് കവർച്ച നടത്താൻ ശ്രമം നടത്തിയിരുന്നുവെങ്കിലും നടന്നില്ല. കടകളിലെ സി.സി.ടി.വി കാമറകൾ വടി ഉപയോഗിച്ച് തിരിച്ചു മറച്ചുവെക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. മുഖംമൂടിയും കയ്യുറയും ഷൂസും ധരിച്ചെത്തിയ മോഷ്ടാവ് കൈലിമുണ്ട് ആണ് ഉടുത്തിരിക്കുന്നത്.

