Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമേൽപാലത്തിലെ തെരുവ്...

മേൽപാലത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല

text_fields
bookmark_border
flyover
cancel
camera_alt

തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്താ​ത്ത മേ​ൽ​പാ​ലം വാ​ഹ​ന വെ​ളി​ച്ച​ത്തി​ൽ

നീ​ലേ​ശ്വ​രം: ന​ഗ​ര​ത്തി​ലെ ഏ​ക മേ​ൽ​പാ​ല​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ൾ മാ​സ​ങ്ങ​ളാ​യി ക​ത്തു​ന്നി​ല്ല. ന​ഗ​ര​ത്തി​ൽ വെ​ളി​ച്ചം പ​ക​രാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ നി​ലാ​വ് പ​ദ്ധ​തി​യി​ൽ​പെ​ട്ട വി​ള​ക്കു​ക​ളാ​ണ് ക​ണ്ണ​ട​ച്ച​ത്. എ​ന്നാ​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ബ​ൾ​ബു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യ​ണ്‌.

മേ​ൽ​പാ​ല​ത്തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ മി​ക്ക​വാ​ർ​ഡു​ക​ളി​ലെ​യും തെ​രു​വ് വി​ള​ക്കു​ക​ളു​ടെ​യും സ്ഥി​തി ഇ​ത് ത​ന്നെ​യാ​ണ്. നി​ലാ​വ് പ​ദ്ധ​തി​യി​ൽ സ്ഥാ​പി​ച്ച വി​ള​ക്കു​ക​ൾ കേ​ടാ​യാ​ൽ അ​ഴി​ച്ച് മാ​റ്റി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ എ​ത്തി​ക്കു​ന്ന കൗ​ൺ​സ​ല​ർ​മാ​ർ അ​ത് കേ​ടാ​യ​തി​െ​ന്റ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ന്നെ ആ​ഴ്ച​ക​ളു​ടെ സ​മ​യം എ​ടു​ക്കും.

അ​തി​നു​ശേ​ഷം മാ​ത്ര​മേ പു​തി​യ വി​ള​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ക​യു​ള്ളു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​െ​ന്റ ഭാ​ഗ​മാ​യി മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ളെ​ല്ലാം നീ​ക്കം​ചെ​യ്ത​തി​നാ​ൽ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ​യും കൂ​രി​രു​ട്ടാ​ണ്.

ഇ​വി​ടെ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റും ക​ത്താ​താ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. നി​ലാ​വ് പ​ദ്ധ​തി​ക്ക് പു​റ​മെ ന​ഗ​ര​സ​ഭ ഓ​രോ വാ​ർ​ഡു​ക​ളി​ലും സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളും ക​ത്താ​ത്ത സ്ഥി​തി​യാ​ണ്. തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​തി​നാ​ൽ രാ​ത്രി​യാ​യാ​ൽ ഇ​രു​ട്ടി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​വാ​നും ഭ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flyoverstreet light
News Summary - The street lights on the flyover are not lit
Next Story