Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപുഴയിൽ വീണ ഫോൺ 20...

പുഴയിൽ വീണ ഫോൺ 20 മണിക്കൂറിനുശേഷം മുങ്ങിയെടുത്ത് എ.എസ്.ഐ

text_fields
bookmark_border
phone
cancel
camera_alt

ബേക്കൽ തീരദേശ പൊലീസ് എ.എസ്.ഐ എം.ടി.പി. സൈനുദ്ദീൻ പടന്നക്കാട്ടെ ഷമീറിന് ഫോൺ കൈമാറുന്നു

നീ​ലേ​ശ്വ​രം: പു​ഴ​യി​ൽ വീ​ണ ഫോ​ൺ മു​ങ്ങി​യെ​ടു​ത്ത് ഉ​ട​മ​സ്ഥ​ന് ന​ൽ​കി നീ​ന്ത​ൽ വി​ദ​ഗ്ധ​നാ​യ പൊ​ലീ​സ് ഓ​ഫി​സ​ർ. ബേ​ക്ക​ൽ തീ​ര​ദേ​ശ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ നീ​ലേ​ശ്വ​രം തീ​ർ​ത്ത​ങ്ക​ര​യി​ലെ എം.​ടി.​പി. സൈ​ഫു​ദ്ദീ​നാ​ണ് പു​ഴ​യി​ൽ ആ​ഴ​ത്തി​ലി​റ​ങ്ങി മൊ​ബൈ​ൽ ഫോ​ണു​മാ​യി പൊ​ങ്ങി​വ​ന്ന​ത്.

പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ്ര​വാ​സി ഷ​മീ​ർ കോ​ട്ട​പ്പു​റം പു​ഴ​യോ​ര​ത്തു​ള്ള ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ബ​ദ്ധ​ത്തി​ൽ ഫോ​ൺ പു​ഴ​യി​ൽ വീ​ണ​ത്. നാ​ട്ടു​കാ​രി​ൽ ചി​ല​ർ ഫോ​ണെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട് സം​ഭ​വം എം.​ടി.​പി. സൈ​ഫു​ദ്ദീ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ കോ​ട്ട​പ്പു​റം പു​ഴ​യി​ൽ കു​റ​ച്ചു​നേ​രം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും രാ​ത്രി​യാ​യ​തോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് വീ​ണ്ടും പു​ഴ​യി​ൽ മു​ങ്ങി തി​ര​ച്ചി​ൽ ന​ട​ത്തി​യ ശേ​ഷം 8.15ന് ​സൈ​ഫു​ദ്ദീ​ൻ ഫോ​ണു​മാ​യി സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി.

തു​ട​ർ​ന്ന് ഫോ​ൺ ഉ​ട​മ​സ്ഥ​ന് കൈ​മാ​റി. 20 മ​ണി​ക്കൂ​ർ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ കി​ട​ന്നി​ട്ടും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​കു​ക​യോ ഉ​ള്ളി​ൽ വെ​ള്ളം ക​യ​റു​ക​യോ ചെ​യ്തി​ല്ല. സു​ഹൃ​ത്ത് വി​പി​ൻ തീ​ർ​ഥ​ങ്ക​ര​യും സ​ഹാ​യ​ത്തി​നാ​യി സൈ​ഫു​ദ്ദീ​നൊ​പ്പം തി​ര​ച്ചി​ലി​നു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് നി​റ​പു​ഞ്ചി​രി​യോ​ടെ സൈ​ഫു​ദ്ദീ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phone fell into river
News Summary - The phone fell into the river after 20 hours and was submerged by ASI
Next Story