Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവാ​ഹ​ന​ത്തി​ൽ​നി​ന്ന്...

വാ​ഹ​ന​ത്തി​ൽ​നി​ന്ന് ത​ള്ളി​യ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ച് നാട്ടുകാർ

text_fields
bookmark_border
വാ​ഹ​ന​ത്തി​ൽ​നി​ന്ന് ത​ള്ളി​യ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ച് നാട്ടുകാർ
cancel

നീ​ലേ​ശ്വ​രം: ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ പാ​റ​പ്പു​റ​ത്ത് ത​ള്ളി​യ മാ​ലി​ന്യം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് അ​തേ വ്യ​ക്തി​യെ കൊ​ണ്ട് തി​രി​ച്ചെ​ടു​പ്പി​ച്ചു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യും മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തും അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന അ​ങ്ക​ക്ക​ള​രി പാ​റ​പ്പു​റ​ത്താ​ണ് നൂ​റു​ക​ണ​ക്കി​ന് ചാ​ക്കു​കെ​ട്ടു​ക​ളി​ലാ​ക്കി മാ​ലി​ന്യം പാ​റ​പ്പു​റ​ത്ത് ത​ള്ളി​യ​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി തെ​ക്ക​ൻ​ബ​ങ്ക​ള​ത്തെ വ്യ​ക്തി​യാ​ണ് പി​ക്അ​പ് വാ​നി​ൽ മാ​ലി​ന്യം പാ​റ​പ്പു​റ​ത്ത് ത​ള്ളി​യ​ത്.

വ്യാ​ഴാ​ഴ്ച പ​ക​ൽ സ​മ​യ​ത്താ​ണ് അ​ങ്ക​ക്ക​ള​രി​യി​ലെ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ത് കാ​ണു​ന്ന​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന വാ​ഹ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്താ​ണ് നാ​ട്ടു​കാ​ർ​ക്ക് ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.

ഇ​തി​നി​ടെ നാ​ട്ടു​കാ​ർ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, പൊ​ലീ​സ്, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ എ​ന്നി​വ​രെ അ​റി​യി​ച്ചു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും വാ​തി​ൽ തു​റ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ ശ്ര​മ​ത്തി​ൽ​നി​ന്ന് പി​ന്മാ​റേ​ണ്ടി​വ​ന്നു. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പൊ​ലീ​സും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മി​ട​പെ​ട്ട് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ഈ ​വ്യ​ക്തി​ക്ക് ന​ൽ​കി. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ള്ളി​യ മാ​ലി​ന്യ​ച്ചാ​ക്കു​ക​ളെ​ല്ലാം ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesGarbageMunicipal CouncilNeeleshwaram
News Summary - The garbage thrown from the vehicle was recovered.
Next Story